V Sivankutty: 2026-27 അധ്യയന വര്‍ഷം മുതല്‍ ആറ് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം ഒന്നാം ക്ലാസിലേക്ക് പ്രവേശനം: വി ശിവന്‍കുട്ടി

Age For Enrolling in Class 1 in Kerala: 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ നടത്തുകയോ ക്യാപിറ്റല്‍ ഫീസ് വാങ്ങിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷന്‍ 13 (1) എ,ബി എന്നീ ക്ലോസുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

V Sivankutty: 2026-27 അധ്യയന വര്‍ഷം മുതല്‍ ആറ് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം ഒന്നാം ക്ലാസിലേക്ക് പ്രവേശനം: വി ശിവന്‍കുട്ടി

മന്ത്രി വി ശിവന്‍കുട്ടി

Published: 

27 Mar 2025 14:26 PM

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷം മുതല്‍ ആറ് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം ഒന്നാം ക്ലാസിലേക്ക് പ്രവേശനമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏകദേശം 50 ശതമാനത്തിലധികം കുട്ടികള്‍ ആറ് വയസിന് ശേഷമാണ് സ്‌കൂളിലേക്ക് എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

2025-26 അധ്യയന വര്‍ഷത്തില്‍ കൂടി അഞ്ച് വയസില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഔപചാരിക വിദ്യാഭ്യാസത്തിനുള്ള പ്രായം കേരളത്തില്‍ നിലവില്‍ അഞ്ച് വയസാണ്. എന്നാല്‍ കുട്ടികള്‍ ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനായി സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വികസിത രാജ്യങ്ങളിലെല്ലാം അതിനാലാണ് ഔപചാരിക പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ നടത്തുകയോ ക്യാപിറ്റല്‍ ഫീസ് വാങ്ങിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷന്‍ 13 (1) എ,ബി എന്നീ ക്ലോസുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയമം പാലിക്കാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് തുടരുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, ഈ വര്‍ഷത്തെ പരീക്ഷ ചോദ്യ പേപ്പറുകളില്‍ തെറ്റുകള്‍ സംഭവിച്ചതില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരീക്ഷ ചോദ്യ പേപ്പറുകളില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. ആഭ്യന്തര അന്വേണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തിയതിന് ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Student Appears Drunk in Exam Hall: എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിയുടെ ബാഗിൽ മദ്യവും, പതിനായിരം രൂപയും

ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പരീക്ഷ പരിഷ്‌കരണം നടപ്പാക്കും. മൂല്യനിര്‍ണയം, ചോദ്യ പേപ്പര്‍ നിര്‍മാണം, പേപ്പറുകളുടെ മൂല്യനിര്‍ണയം, ചോദ്യ പേപ്പര്‍ തയാറാക്കല്‍ എന്നിവയില്‍ അധ്യാപകര്‍ക്ക് നിരന്തരം പരിശീലനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും