Elon Musk: വളരെ ഉയർന്ന ഐക്യു, ആഴ്ചയിൽ 80 മണിക്കൂർ ജോലി; ഇലോൺ മസ്‌കിനൊപ്പം ജോലി ചെയ്യാൻ ആ​ഗ്രഹമുണ്ടോ ?

Elon Musk: അപേക്ഷകരെ തിരഞ്ഞ് വകുപ്പിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെച്ച പോസ്റ്റാണ് നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ വകുപ്പിൽ സേവനത്തിനായി താൽപര്യം കാണിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് നന്ദി പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

Elon Musk: വളരെ ഉയർന്ന ഐക്യു, ആഴ്ചയിൽ 80 മണിക്കൂർ ജോലി; ഇലോൺ മസ്‌കിനൊപ്പം ജോലി ചെയ്യാൻ ആ​ഗ്രഹമുണ്ടോ ?

ഇലോൺ മസ്‌ക് (image credits: PTI)

Updated On: 

17 Nov 2024 09:42 AM

ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ രണ്ട് പേരെയാണ് ട്രംപിന്റെ ഭരണകൂടത്തില്‍ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) ചുമതല ഏൽപ്പിച്ചത്. ശതകോടീശ്വരൻ ഇലോൺ മസ്‌കും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയുമാണ് ആ രണ്ട് പേർ. പുതിയതായി അമേരിക്കയില്‍ രൂപീകരിക്കുന്ന സര്‍ക്കാരിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഫിഷ്യന്‍സി അഥവാ ഡോജിന്‍റെ ചുമതലയാണ് ഇരുവര്‍ക്കും നല്‍കിയിട്ടുള്ളത്.

ഇപ്പോഴിതാ കാര്യക്ഷമതാ വകുപ്പിൽ‌ തൊഴിൽ ചെയ്യുന്നതിനായി ആളുകളെ തിരയുകയാണ് ഡോജ്. അപേക്ഷകരെ തിരഞ്ഞ് വകുപ്പിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെച്ച പോസ്റ്റാണ് നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ വകുപ്പിൽ സേവനത്തിനായി താൽപര്യം കാണിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് നന്ദി പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. പാർട് ടൈം ആയിരുന്ന് ആശയങ്ങളുണ്ടാക്കുന്നവരെയല്ല തങ്ങൾക്ക് വേണ്ടത്, വളരെ ഉയർന്ന ഐക്യു ഉള്ള, ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യാൻ സന്നദ്ധതയുള്ള ഗവൺമെന്റ് വിപ്ലവകാരികളെയാണ് തങ്ങൾക്ക് വേണ്ടതെന്നാണ് പോസ്റ്റിൽ പറയുന്നത്.

 

Also Read-CBI Recruitment: സിബിഐയിൽ അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിൽ ഒഴിവുകൾ; 80,000 രൂപ വരെ ശമ്പളം എങ്ങനെ അപേക്ഷിക്കാം?

ഇതിനായി പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ പ്രൊഫഷണൽ പരിചയമോ ആവശ്യമില്ല. അപേക്ഷ വകുപ്പിന്റെ എക്‌സ് അക്കൗണ്ടിലേക്ക് നേരിട്ട് മെസേജ് ചെയ്താൽ മതിയെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ പ്രതിമാസം എട്ട് ഡോളർ വരിസംഖ്യ അടയ്ക്കുന്ന എക്‌സിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമേ ഡോജിന്റെ എക്‌സ് അക്കൗണ്ടിലേക്ക് അപേക്ഷ അയക്കാനാവൂ. ലഭിക്കുന്ന അപേക്ഷകരിൽ ഒരു ശതമാനം ആളുകളെ മസ്‌കും രാമസ്വാമിയും നേരിട്ട് തിരഞ്ഞെടുക്കുമെന്നാണ് വിവരം. എന്നാൽ മറ്റ് മാന​ദണ്ഡങ്ങളെ പറ്റി പോസ്റ്റിൽ വ്യക്തമാക്കുന്നില്ല. വളരേയധികം ബുദ്ധിമുട്ടുള്ള ജോലിയായിരിക്കും ഇതെന്ന് മസ്‌ക് പറയുന്നു. ജോലിയിൽ ധാരാളം ശത്രുക്കളുണ്ടാകുമെന്നും പ്രതിഫലം പൂജ്യമായിരിക്കുമെന്നും മസ്‌ക് എടുത്തുപറയുന്നുണ്ട്.

അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നീവ ലക്ഷ്യമിട്ടാണ് ഡോജ് സ്ഥാപിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് ഇപ്പോഴും പൂര്‍ണമായി വ്യക്തമായിട്ടില്ല. വലിയ തോതിലുള്ള ഘടനാപരമായ പരിഷ്കരണങ്ങള്‍ നടത്തുന്നതിനും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു സംരംഭക സമീപനം സൃഷ്ടിക്കുന്നതിനും ഉള്ള ഏജന്‍സിയായിരിക്കും ഡോജ് എന്നാണ് ട്രംപ് പുതിയ വകുപ്പിനെ കുറിച്ച് നല്‍കുന്ന വിശദീകരണം.

Related Stories
DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ