World Billionaires: ലോകം ഭരിക്കുന്ന ഈ ധനികരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ അറിയാമോ?

ഇന്ന് ഈ ലോകത്തുള്ള അതി സമ്പന്നരായ വ്യക്തികള്‍ അവരുടെ കഠിനാധ്വാനത്തിലൂടെയാണ് ആ നിലയിലേക്കെത്തിയത്. എന്നാല്‍ എങ്ങനെയാണ് ഇങ്ങനെ വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചതെന്ന് പലര്‍ക്കും സംശയം കാണും

World Billionaires: ലോകം ഭരിക്കുന്ന ഈ ധനികരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ അറിയാമോ?
Published: 

27 May 2024 | 11:04 AM

ഇന്ന് നമ്മുടെ ലോകത്ത് ഇഷ്ടം പോലെ സമ്പന്നരുടെ. എന്നെങ്കിലും സമ്പന്നരാകണമെന്ന ആഗ്രഹം നമ്മളില്‍ പലര്‍ക്കുമുണ്ട് താനും. ഇന്ന് ഈ ലോകത്തുള്ള അതി സമ്പന്നരായ വ്യക്തികള്‍ അവരുടെ കഠിനാധ്വാനത്തിലൂടെയാണ് ആ നിലയിലേക്കെത്തിയത്. എന്നാല്‍ എങ്ങനെയാണ് ഇങ്ങനെ വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചതെന്ന് പലര്‍ക്കും സംശയം കാണും.

അവരുടെ ജോലി വിദ്യാഭ്യാസം എല്ലാം അറിയാന്‍ നമ്മള്‍ പ്രത്യേകം താത്പര്യം കണിക്കാറുമുണ്ട്. ലോകത്തെ അതിസമ്പന്നരെയും അവരുടെ വിദ്യാഭ്യാസ യോഗ്യതകളും അറിയാം.

ബെര്‍ണാഡ് അര്‍നോള്‍ട്ട്

ഫോര്‍ബ്‌സ് മാസിക പറയുന്ന കണക്ക് പ്രകാരം നിലവില്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ബെര്‍ണാഡ് അര്‍നോള്‍ട്ടിനാണ്. എല്‍വിഎംഎച്ച് സിഇഒയും സ്ഥാപകനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി 223 ബില്യണ്‍ ഡോളറാണ്. 1971ല്‍ ഫ്രാന്‍സിലെ പ്രമുഖ എഞ്ചിനീയറിങ് സ്‌കൂളായ എക്കോള്‍ പോളിടെക്‌നിക്കില്‍ ബിരുദം നേടിയതാണ് അര്‍നോള്‍ട്ടിന്റെ വിദ്യാഭ്യാസ യോഗ്യത.

ഇലോണ്‍ മസ്‌ക്

ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സിഇഒയും ബഹിരാകാശ എഞ്ചിനീയറുമാണ് മസ്‌ക്. മാത്രമല്ല എക്‌സ് കോര്‍പ്പറേഷന്റെയും എക്‌സിന്റെയും ഉടമ കൂടിയാണ് അദ്ദേഹം. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ സയന്‍സ് ബിരുദവും കലയില്‍ ബിരുദവും നേടിയിട്ടുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡിക്ക് ജോയിന്‍ ചെയ്‌തെങ്കിലും പൂര്‍ത്തിയാക്കിയില്ല.

ജെഫ് ബെസോസ്

ആമസോണിന്റെ മുന്‍ സിഇഒ ആണ് ജെഫ് ബെസോസ്. അദ്ദേഹത്തിന്റെ ആസ്തി 194 ബില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ മൂന്നാം സ്ഥാനക്കാരനാണ് ജെഫ് ബെസോസ്. പ്രിന്‍സ്റ്റന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇലട്ക്രിക്കല്‍ എഞ്ചിനീയറിങും കമ്പ്യൂട്ടര്‍ സയന്‍സും പഠിച്ചിരുന്നു.

ലാറി എല്ലിസണ്‍

ഒറാക്കിളിന്റെ സഹസ്ഥാപകനും സിഇഒയും ചെയര്‍മാനുമാണ് ലോറന്‍സ് ജോസഫ് എലിസണ്‍. 141 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഉര്‍ബാന-ചാമ്പെയ്നിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയില്‍ സയന്‍സ് വിദ്യാര്‍ത്ഥി ആയിരുന്നു. അമ്മയുടെ മരണം കാരണം രണ്ടാം അവസാന പരീക്ഷ എഴുതാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് അദ്ദേഹം ഷിക്കാഗോ സര്‍വകലാശാലയില്‍ ചേര്‍ന്നു.

ബില്‍ ഗേറ്റ്‌സ്

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 128 ബില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നില്‍ പ്രീ ലോ മേജറായി ചേരുകയും ഗണിതശാസത്രവും ബിപുദതല കമ്പ്യൂട്ടര്‍ സയന്‍സും പഠിക്കുകയും ചെയ്തിരുന്നു. പിന്നീട് 1975ല്‍ പഠനം ഉപേക്ഷിച്ച് സ്വന്തം കമ്പനി ആരംഭിച്ചു.

വാറന്‍ ബഫറ്റ്

ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ ചെയര്‍മാനും സിഇഒയുമാണ് വാറന്‍ ബഫെറ്റ്. 114 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ബ്രാസ്‌ക സര്‍വകലാശാലയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം എടുത്തു. പിന്നീട് കൊളംബിയ ബിസിനസ് സ്‌കൂളില്‍ ചേരുകയും സാമ്പത്തിക ശാസ്ത്രത്തില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് നേടുകയും ചെയ്തു.

സ്റ്റീവ് ബാല്‍മര്‍

നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ലോസ് ഏഞ്ചല്‍സ് ക്ലിപ്പേഴ്‌സിന്റെ ഉടമയും 2000-2014 കാലഘട്ടത്തില്‍ മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒയുമായിരുന്നു സ്റ്റീവ് ബാല്‍മര്‍. 104 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 1973-ല്‍ ലോറന്‍സ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ