World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
World Bank Internship Programme 2026: ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രിവരി 17 വരെയാണ്. താൽപ്പര്യമുള്ളവരും യോഗ്യരുമായ വിദ്യാർത്ഥികൾക്ക് ലോക ബാങ്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

World Bank
പുതിയ കാഴ്ചപാടുകൾ, നൂതന ആശയങ്ങൾ, ഗവേഷണാനുഭവങ്ങൾ തുടങ്ങിയ ലോക ബാങ്കിൻ്റെ മികച്ച പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ അവസരമൊരുക്കികൊണ്ട് ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രിവരി 17 വരെയാണ്. താൽപ്പര്യമുള്ളവരും യോഗ്യരുമായ വിദ്യാർത്ഥികൾക്ക് ലോക ബാങ്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
തിരഞ്ഞെടുക്കപ്പെട്ട ഇന്റേണുകൾക്ക് ആഗോള വികസന സംരംഭങ്ങൾക്ക് സംഭാവന നൽകുന്ന ലോക ബാങ്ക് ഗ്രൂപ്പിന്റെ ദൗത്യത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് നേരിട്ട് മനസ്സിലാക്കാനും പഠിക്കാനും സാധിക്കും. സാമ്പത്തിക ശാസ്ത്രം, നിക്ഷേപം, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ്, മനുഷ്യ വികസനം (പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, ജനസംഖ്യ), സാമൂഹിക ശാസ്ത്രങ്ങൾ (നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം), അഗ്രികൾച്ചർ, എൻവയോൺമെന്റ്, എൻജിനിയറിങ്, അർബൻ പ്ലാനിങ്, നാച്വറൽ റിസോഴ്‌സ് മാനേജ്‌മെന്റ്, പ്രൈവറ്റ് സെക്ടർ ഡെവല്പ്‌മെന്റ്, അനുബന്ധ മേഖലകൾ, കോർപ്പറേറ്റ് സപ്പോർട്ട് (അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേഷൻസ്, ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റ്, ഇൻഫർമേഷൻ ടെക്‌നോളജി, ട്രഷറി, മറ്റ് കോർപ്പറേറ്റ് സേവനങ്ങൾ) തുടങ്ങിയ പ്രവർത്തനമേഖലകളിൽ ഇൻ്റേൺഷിപ്പ് ലഭ്യമാണ്.
Also Read: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോഗ്യത ആർക്കെല്ലാം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മണിക്കൂർ നിരക്കിൽ സ്റ്റൈപ്പൻഡ് നൽകുന്നതാണ്. താമസസൗകര്യം സ്വന്തമായി കണ്ടെത്തേണ്ടതുണ്ട്. ബിസിനസ് ആവശ്യകതകളെ അടിസ്ഥാനമാക്കി, വാഷിംഗ്ടൺ ഡിസിയിലും ലോക ബാങ്ക് ഗ്രൂപ്പ് കൺട്രി ഓഫീസുകളിലും ഇന്റേൺഷിപ്പ് ഒഴിവുകൾ ലഭിക്കും.
യോഗ്യതാ മാനദണ്ഡം
അണ്ടർ ഗ്രാജുവേറ്റ്: അപേക്ഷകർ അവസാന വർഷ ബിരുദ വിദ്യാർത്ഥികളായിരിക്കണം.
പോസ്റ്റ് ഗ്രാജുവേറ്റ്: അപേക്ഷകർ നിലവിൽ ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ പഠിക്കുന്നവരായിരിക്കണം.
വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ പരിചയം ഉണ്ടായിരിക്കാം. കമ്പ്യൂട്ടർ പരിചയം, സാങ്കേതിക കഴിവുകൾ എന്നിവ കൂടുതൽ പരിഗണിക്കും.
ആഗോളതലത്തിൽ മികച്ച പ്രതിഭകളെ ആകർഷിക്കുക എന്നതാണ് ഇൻ്റേർൺഷിപ്പുകൊണ്ട് ലക്ഷ്യമിടുന്നത്. അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ 2026 മാർച്ചോടെ ഇക്കാര്യം അറിയിക്കും. അന്തിമ നടപടികളും മാർച്ചിൽ പൂർത്തിയാകും. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ഇൻ്റേർൺഷിപ്പ്.