916 Kunjoottan OTT: ഗിന്നസ് പക്രുവിന്റെ ‘916 കുഞ്ഞൂട്ടൻ’ ഒടിടിയിലെത്തി; എവിടെ കാണാം?
916 Kunjoottan OTT Release Date: ഒടുവിലിതാ '916 കുഞ്ഞൂട്ടൻ' ഒടിടിയിൽ എത്തിയിരിക്കുകയാണ്. അന്ന് തീയേറ്ററിൽ പോയി ചിത്രം കാണാൻ കഴിയാതിരുന്നവർക്ക് ഇനി വീട്ടിലിരുന്ന് ആസ്വദിക്കാം.

'916 കുഞ്ഞൂട്ടൻ' പോസ്റ്റർ
മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു നായകവേഷത്തിൽ എത്തിയ ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ’. മെയ് 23നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. നവാഗതനായ ആര്യൻ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും വേഷങ്ങളെ അവതരിപ്പിച്ചു. ഒടുവിലിതാ ‘916 കുഞ്ഞൂട്ടൻ’ ഒടിടിയിൽ എത്തിയിരിക്കുകയാണ്. അന്ന് തീയേറ്ററിൽ പോയി ചിത്രം കാണാൻ കഴിയാതിരുന്നവർക്ക് ഇനി വീട്ടിലിരുന്ന് ആസ്വദിക്കാം.
‘916 കുഞ്ഞൂട്ടൻ’ ഒടിടി
ആമസോൺ പ്രൈം വീഡിയോയാണ് ‘916 കുഞ്ഞൂട്ടൻ’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 11 മുതൽ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്‌ട്രീമിംഗ് ആരംഭിച്ചു.
‘916 കുഞ്ഞൂട്ടൻ’ അണിയറപ്രവർത്തകർ
നവാഗതനായ ആര്യൻ വിജയ് സംവിധാനം ചെയ്ത ‘916 കുഞ്ഞൂട്ടൻ’ ഒരു ഫാമിലി ആക്ഷൻ എന്റർടെയ്നറായാണ്. മോർസെ ഡ്രാഗൺ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ നിർമാണം. ഗിന്നസ് പക്രു, ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവർക്ക് പുറമെ നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി ജി രവി, സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ എന്നിവർ ചേർന്നാണ് 916 കുഞ്ഞൂട്ടന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസ റെഡ്ഢിയാണ് ഛായാഗ്രഹണം. സൂരജ് അയ്യപ്പനാണ് എഡിറ്റിംഗ് നിർവഹിച്ചത്. അജീഷ് ദാസന്റെ വരികൾക്ക് സംഗീതം പകർന്നത് ആനന്ദ് മധുസൂദനനാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ശക്തിയാണ്.
ALSO READ: റിലീസായി ഒരു വർഷം; ഒടുവിൽ ധ്യാനിന്റെ ‘സൂപ്പർ സിന്ദഗി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
എക്സികുട്ടിവ് പ്രൊഡ്യൂസർ: പാസ്‌ക്കൽ ഏട്ടൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ്: ഡോൺമാക്സ്, ആർട്ട്: പുത്തൻചിറ രാധാകൃഷ്ണൻ, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ആക്ഷൻ ഡയറക്ടർ : മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ : സജീവ് ചന്ദിരൂർ, ഫിനാൻസ് കൺട്രോളർ : ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫർ: പോപ്പി, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ്, കളറിസ്റ്റ് : ലിജു പ്രഭാകർ, വി എഫ് എക്സ് : നോക്റ്റൂർനൽ ഒക്റ്റെവ്, സ്റ്റിൽസ് : വിഗ്‌നേഷ്, ഗിരി ശങ്കർ, ഡിസൈൻസ് : കോളിൻസ്, പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ പ്രവർത്തകർ.