Viral Video: സ്വന്തം കുഞ്ഞിന്റെ ശവസംസ്കാരം; ‘ഗെറ്റ് റെഡി വിത്ത് മീ’ വീഡിയോ പങ്കുവെച്ച് അമ്മ, വീഡിയോ വൈറൽ

Viral Video: 'ഗെറ്റിങ് റെഡി ഫോർ മൈ ബേബീസ് ഫ്യൂണറൽ' എന്ന തലക്കെട്ടോടെ ഒരു അമ്മ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങുകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച് കരിസ്സ വിഡ്ഡർ അണിഞ്ഞൊരുങ്ങുന്നതാണ് വീഡിയോ

Viral Video: സ്വന്തം കുഞ്ഞിന്റെ ശവസംസ്കാരം; ഗെറ്റ് റെഡി വിത്ത് മീ വീഡിയോ പങ്കുവെച്ച് അമ്മ, വീഡിയോ വൈറൽ
Published: 

24 Aug 2024 | 02:23 PM

ഇത് റീലുകളുടെയും ഷോർട്സുകളുടെയും പോസ്റ്റുകളുടെയുമെല്ലാം കാലമാണ്. ചുരുക്കി പറഞ്ഞാൽ സമൂഹമാധ്യമങ്ങൾ വാഴുന്ന കാലം. ഒരു ദിവസം ലക്ഷക്കണക്കിന് കണ്ടന്റുകളാണ് ലോകമെമ്പാടു നിന്നും പങ്കുവയ്ക്കപ്പെടുന്നത്. കണ്ടെന്റ് പോസ്റ്റ് ചെയ്തുകഴിഞ്ഞ് ലൈക്കും ഷെയറും കിട്ടുന്നത് അവർക്കൊരു ഹരമാണ്. അതുമാത്രമല്ല അതൊരു വരുമാനമാർഗ്ഗം കൂടെയാണ്. ഇതിനായി പലതരത്തിലുള്ള ഉള്ളടക്കങ്ങളാണ് ഇവർ പങ്കുവെക്കാറുള്ളത്. അത്തരത്തിൽ അടുത്തിടെ ട്രെൻഡ് ആയ ഒരു കണ്ടെന്റ് ആണ് ‘ഗെറ്റ് റെഡി വിത്ത് മീ'(എന്റെ കൂടെ ഒരുങ്ങൂ). നിരവധി സമൂഹമാധ്യമ താരങ്ങളാണ് ഈ ട്രെൻഡുമായി രംഗത്തവന്നത്.


ALSO READ: ആ മുക്കി പൊരിക്കുന്നത് പഴംപൊരിയല്ല ; ഇത്രയും വെറൈറ്റി വേണ്ടന്ന് സൈബർ ലോകം

‘ഗെറ്റിങ് റെഡി ഫോർ മൈ ബേബീസ് ഫ്യൂണറൽ’ (എന്റെ കുട്ടിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് പോകാൻ ഒരുങ്ങുന്നു) എന്ന തലക്കെട്ടോടെ ഒരു ‘അമ്മ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. വീഡിയോ കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ ഒട്ടാകെ ഞെട്ടിയിരിക്കുകയാണ്. സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങുകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങുന്നതാണ് വീഡിയോ. കരിസ്സ വിഡ്ഡർ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം ഹാന്റിലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഒരു ലക്ഷത്തിലേറെ ആളുകളാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്.

കരിസ്സ വിഡ്ഡർ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതിങ്ങനെ: ‘ഞങ്ങൾ വിവാഹിതരായ സ്ഥലത്ത് വച്ച് തന്നെ എന്‍റെ കുഞ്ഞിന്‍റെ ശവസംസ്കാര ചടങ്ങുകൾക്കും ഞാൻ തയ്യാറാകുന്നു. ഞങ്ങളുടെ കുട്ടിയെ ആഘോഷിക്കാൻ ഇതിലും നല്ല സ്ഥലമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾക്ക് മനോഹരമായ പശ്ചാത്തലമായതിന് വണ്‍ ഇലവണ്‍ ഈസ്റ്റിന് നന്ദി.’ എന്നാൽ, കാഴ്ചക്കാർക്ക് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യാനുള്ള ഓപ്ഷൻ കരിസ്സ ലോക്ക് ചെയ്താണ് വെച്ചിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ