Aamir Khan: ചുംബന രംഗം പൂര്‍ത്തിയാക്കാനെടുത്തത് 3 ദിവസവും 47 റീടേക്കും; കാരണമിതാണ്‌

Raja Hindustani: 1996ല്‍ പുറത്തിറങ്ങിയ രാജ ഹിന്ദുസ്ഥാനി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചിത്രത്തില്‍ ആമിര്‍ ഖാനും കരിഷ്മ കപൂറുമാണ് പ്രധാന വേഷത്തിലെത്തിയത്. ആ സിനിമയെ വീണ്ടും ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചത് ആമിര്‍ ഖാനും കരിഷ്മ കപൂറും തമ്മിലുള്ള ചുംബന രംഗമാണ്.

Aamir Khan: ചുംബന രംഗം പൂര്‍ത്തിയാക്കാനെടുത്തത് 3 ദിവസവും 47 റീടേക്കും; കാരണമിതാണ്‌

രാജ ഹിന്ദുസ്ഥാനി

Updated On: 

07 Feb 2025 | 09:46 PM

സിനിമകളുമായി ബന്ധപ്പെട്ട് ദിനംപ്രതി കഥകള്‍ പ്രചരിക്കാറുണ്ട്. അതില്‍ സിനിമാ ചിത്രീകരണ വേളയിലുണ്ടായ രസകരമായ കാര്യങ്ങളും ഗോസിപ്പുകളുമെല്ലാം ഉള്‍പ്പെടും. അത്തരത്തില്‍ ഒരു ബോളിവുഡ് ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. എന്നാല്‍ ഒരു പുതിയ ചിത്രമല്ല അതെന്നതാണ് പ്രത്യേകത.

1996ല്‍ പുറത്തിറങ്ങിയ രാജ ഹിന്ദുസ്ഥാനി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചിത്രത്തില്‍ ആമിര്‍ ഖാനും കരിഷ്മ കപൂറുമാണ് പ്രധാന വേഷത്തിലെത്തിയത്. ആ സിനിമയെ വീണ്ടും ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചത് ആമിര്‍ ഖാനും കരിഷ്മ കപൂറും തമ്മിലുള്ള ചുംബന രംഗമാണ്.

ചുംബന രംഗം ചിത്രീകരിക്കുന്നതിനായി ഒരുപാട് ദിവസങ്ങള്‍ എടുത്തിരുന്നു. ദിവസങ്ങള്‍ മാത്രമല്ല ഒരുപാട് ടേക്കുകള്‍ക്കൊടുവിലാണ് അത് ചിത്രീകരിച്ചതും. കരിഷ്മ കപൂര്‍ തന്നെയാണ് ചുംബന രംഗവുമായി ബന്ധപ്പെട്ട കഥ വെളിപ്പെടുത്തിയത്.

മൂന്ന് ദിവസമെടുത്താണ് ചുംബന രംഗം ചിത്രീകരിച്ചത്. ഷൂട്ടിങ് നടന്നത് ഊട്ടിയില്‍ വെച്ചായിരുന്നു. ഫെബ്രുവരി മാസം എന്തോ ആയിരുന്നു. അതിനാല്‍ തന്നെ ഭയങ്കര തണുപ്പായിരുന്നു അവിടെ. സീനുകളെല്ലാം എത്രയും വേഗം ഷൂട്ട് ചെയ്ത് കഴിയണമെന്നായിരുന്നു തങ്ങളുടെ മനസില്‍. തണുപ്പാണെങ്കിലും രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ ഷൂട്ടുണ്ടായിരുന്നു. എന്നാലും അതൊന്നും ശരിയായില്ല. ലിപ് ലോക്ക് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ തങ്ങള്‍ രണ്ടുപേരും വിറയ്ക്കും. അതിനാലാണ് 47 റീടേക്കുകള്‍ വേണ്ടി വന്നതെന്ന് നടി പറഞ്ഞിരുന്നു.

Also Read: Aju Varghese: ‘ഐഡൻ്റിറ്റിയിൽ മീശ ഷേവ് ചെയ്തത് വിഎഫ്എക്സ്; എനിക്കും സൂപ്പർമാനും മാത്രമേ അത് സംഭവിച്ചുള്ളൂ’: അജു വർഗീസ്

അതേസമയം, ധര്‍മേഷ് ദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് രാജ ഹിന്ദുസ്ഥാനി. ചിത്രം വലിയ വിജയമായിരുന്നു. ആറ് കോടി രൂപയ്ക്ക് മുകളില്‍ മുടക്കിയാണ് ചിത്രം നിര്‍മിച്ചത്. എന്നാല്‍ 78 കോടി രൂപ വരെയാണ് രാജ ഹിന്ദുസ്ഥാനി നേടിയത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് രാജ ഹിന്ദുസ്ഥാനി. ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ