Actor Anand: ‘ക്രിസ്ത്യൻ ബ്രദേഴ്‌സ് ചെയ്തതിൽ കുറ്റബോധം ഉണ്ട്, ഏറെ കയ്‌പേറിയ അനുഭവങ്ങളായിരുന്നു’; നടൻ ആനന്ദ്

Actor Anand Regrets Acting in Christian Brothers: ക്രിസ്ത്യൻ ബ്രദേഴ്‌സിലെ ആ വേഷം ചെയ്തതിൽ തനിക്ക് പശ്ചാത്താപം ഉണ്ടെന്ന് ആനന്ദ് പറയുന്നു. മോഹൻലാലിൻറെ പിന്നിൽ നിൽക്കുന്നതാണ് തന്റെ റോളെന്നും, ആ സിനിമ എന്തിനാണ് ചെയ്തതെന്ന് പിന്നീട് താൻ ആലോചിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു.

Actor Anand: ക്രിസ്ത്യൻ ബ്രദേഴ്‌സ് ചെയ്തതിൽ കുറ്റബോധം ഉണ്ട്, ഏറെ കയ്‌പേറിയ അനുഭവങ്ങളായിരുന്നു; നടൻ ആനന്ദ്

നടൻ ആനന്ദ്, 'ക്രിസ്ത്യൻ ബ്രദേഴ്‌സ്' പോസ്റ്റർ

Updated On: 

05 Jul 2025 | 12:25 PM

2011ൽ മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചിത്രമാണ് ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്’. ഉദയ കൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്ന് രചന നിർവഹിച്ച ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ നടൻ ആനന്ദും ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ അസിസ്റ്റന്റായ രഞ്ജിത്തിന്റെ വേഷത്തിലാണ് ആനന്ദ് എത്തിയത്. ഇപ്പോഴിതാ, ക്രിസ്ത്യൻ ബ്രദേഴ്‌സ് സിനിമയിൽ അഭിനയിച്ചതിൽ കുറ്റബോധം ഉണ്ടെന്ന് പറയുകയാണ് അദ്ദേഹം.

ക്രിസ്ത്യൻ ബ്രദേഴ്‌സിലെ ആ വേഷം ചെയ്തതിൽ തനിക്ക് പശ്ചാത്താപം ഉണ്ടെന്ന് ആനന്ദ് പറയുന്നു. മോഹൻലാലിൻറെ പിന്നിൽ നിൽക്കുന്നതാണ് തന്റെ റോളെന്നും, ആ സിനിമ എന്തിനാണ് ചെയ്തതെന്ന് പിന്നീട് താൻ ആലോചിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു. ആ സിനിമയിലേത് ഏറെ കയ്‌പേറിയ അനുഭവങ്ങളായിരുന്നുവെന്നും ആനന്ദ് കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ക്രിസ്ത്യൻ ബ്രദേഴ്‌സ്’ എന്ന സിനിമ ചെയ്തത് എന്തിനാണെന്ന് എനിക്ക് അറിയില്ല. ആ റോൾ ചെയ്തതിൽ ഞാനിപ്പോൾ ഖേദിക്കുന്നുണ്ട്. സത്യമാണ് പറയുന്നത്. കാരണം, അവർ വിളിച്ച ഉടനെ ആ സിനിമയിൽ അഭിനയിക്കാനായി ഞാൻ പോകുകയായിരുന്നു. മോഹൻലാലിന്റെ പിന്നിൽ നിൽക്കുന്നതായിരുന്നു എന്റെ റോൾ. എന്തിനാണ് ആ സിനിമ ചെയ്യുന്നതെന്ന് പിന്നീട ഞാൻ കുറേ ആലോചിച്ചു. സത്യത്തിൽ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്ന റോളാണത്.

ALSO READ: പിറന്നാളും വിവാഹവുമെല്ലാം അഞ്ചിന്; ദിയയു‍ടെ ജീവിതത്തിൽ വീണ്ടും ഒരു അ‍ഞ്ചാം തിയ്യതി, സ്പെഷ്യൽ ആകുമോ

ഞാൻ എന്തിനാണ് ആ സിനിമ ചെയ്തതെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്തൊരു ചോദ്യമാണ്. സെറ്റിൽ അതിനെ കുറിച്ചൊന്നും പറയാതെ ഒന്നും മിണ്ടാതെ ഞാൻ നിന്നു. എന്തായാലും അത് ചെയ്യാമെന്ന് സമ്മതിച്ചു പോയില്ലേ. ആ സിനിമയ്ക്കായി ആദ്യം പത്ത് ദിവസത്തെ ഡേറ്റായിരുന്നു ചോദിച്ചത്. പിന്നീട് അത് ഇരുപത് ദിവസമായി. എനിക്ക് ഇത്രയാണ് ലഭിക്കേണ്ടതെന്ന് പറഞ്ഞ് ഞാൻ പൈസ തരാൻ ആവശ്യപ്പെട്ടു. ആ സിനിമയിലേത് ഏറെ കയ്‌പേറിയ അനുഭവങ്ങളായിരുന്നു.

അന്ന് സെറ്റിൽ വെച്ച് ബിജു മേനോൻ എന്നോട് ചോദിച്ചിരുന്നു, എന്തിനാണ് ആനന്ദ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതെന്ന്. ഇപ്പോഴും എനിക്കത് ഓർമയുണ്ട്. ബിജു മേനോന് ഓർമയുണ്ടോയെന്ന് എനിക്ക് അറിയില്ല. ക്രിസ്ത്യൻ ബ്രദേഴ്‌സ് ചെയ്തതിൽ നല്ല കുറ്റബോധമുണ്ട്” ആനന്ദ് പറഞ്ഞു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ