Mukesh: നടിയെ പീഡിപ്പിച്ച കേസിൽ മുകേഷ് അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

Mukesh: കൊച്ചിയിൽ മൂന്ന് മണിക്കൂർ‌ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

Mukesh: നടിയെ പീഡിപ്പിച്ച കേസിൽ മുകേഷ് അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

മുകേഷ് (Image credits: instagram)

Updated On: 

24 Sep 2024 14:07 PM

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ മൂന്ന് മണിക്കൂർ‌ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.

ഇന്നു രാവിലെ തീരദേശ പോലീസിന്റെ ആസ്ഥാന ഓഫിസില്‍ വെച്ച് മുകേഷിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. അഭിഭാഷകർക്കൊപ്പമായിരുന്നു മുകേഷ് ചോദ്യം ചെയ്യലിനായി ഹാജരായത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോ​ദ്യം ചെയ്യൽ. ഇതിനു ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Also read-Siddique: സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍; നടൻ ഒളിവിൽ; ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു പോലീസ്

താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്തും സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്തുമാണ് യുവതിയെ പീഡിപ്പിച്ചത്. മരട് പൊലീസാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നൽകിയത്. മരടിലെ ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുമുണ്ട്. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

ലൈം​ഗികാരോപണം ഉയർന്നതോടെ മുകേഷിന്റെ രാജി സിപിഐ അടക്കം ആവശ്യപ്പെട്ടിരുന്നു. മുന്നണിക്കുള്ളിലെ അഭിപ്രായ ഭിന്നത പോലും വകവയ്ക്കാതെ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നു. അതേസമയം യുവനടിയുടെ പീഡനപരാതിയിൽ നടൻ സിദ്ദീഖ് നൽകിയ മുൻക്കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ നടനെ അറസ്റ്റ ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. എന്നാൽ നടൻ ഒളിവിലാണ്. ഇതോടെ സിദ്ദിഖിന്റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സിദ്ദിഖ് വി​ദേശത്തേക്ക് പോകാതിരിക്കാനാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീട്ടിലും സിദ്ദിഖ് ഇല്ല. പോലീസ് കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ പരിശോധനയും ആരംഭിച്ചുകഴിഞ്ഞു.

Related Stories
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
Renu Sudhi: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി
Actor Vijay: വിജയിക്കുവേണ്ടി പരസ്പരം ഏറ്റുമുട്ടി നടിമാരായ വിനോദിനിയും സനം ഷെട്ടിയും
Actress Assault Case: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി