Maitreyan: ‘പ്രീ ഡിഗ്രിയുടെ സമയത്താണ് പെണ്‍കുട്ടികള്‍ നമ്മളില്‍ കൗതുകമുള്ളവരാണെന്ന് ആദ്യമായി അനുഭവിച്ചത്’
Maitreyan talking about mustache: പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് പെണ്‍കുട്ടികള്‍ നമ്മളില്‍ കൗതുകമുള്ളവരാണെന്ന് ആദ്യമായി അനുഭവിച്ചതെന്ന് മൈത്രേയന്‍ പറഞ്ഞു. അത്ഭുതകരമായിട്ടാണ് അത് അനുഭവിച്ചത്. നമ്മളെ ആരെങ്കിലും ശ്രദ്ധിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും മൈത്രേയന്‍
സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലാകുന്നത് മൈത്രേയന്റെ അഭിമുഖങ്ങളാണെന്ന് നിസംശയം പറയാം. പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ പൊളിച്ചടുക്കുന്നതാണ് മൈത്രേയന്റെ ശൈലി. നിലപാടുകള്‍ എപ്പോഴും എവിടെയും പറയാന്‍ യാതൊരു മടിയുമില്ല. പുതിയ കാഴ്ചപ്പാടുകളാണ് സമൂഹത്തിന് മൈത്രേയന്‍ നല്‍കുന്ന സംഭാവന. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും അദ്ദേഹം നേരിടുന്നുണ്ട്. പ്രധാനമായും അദ്ദേഹത്തിന്റെ ‘മീശ’യെ ചുറ്റിപ്പറ്റിയാണ് പല ട്രോളുകളും. മൈത്രേയനൊപ്പം സംസാരവിഷയമായ ‘റ’ ആകൃതിയിലുള്ള മീശ അദ്ദേഹം അടുത്തിടെ കളഞ്ഞു. അതിന്റെ കാരണവും വ്യക്തിജീവിതത്തെക്കുറിച്ചും മൈത്രേയന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നു സംസാരിച്ചു.
മീശയുടെ ഉപയോഗം കഴിഞ്ഞു. ഇനി ഇപ്പോള്‍ മീശയുടെ ആവശ്യമില്ല. സ്വഭാവികമായും മീശ എടുക്കുമായിരുന്നു. പക്ഷേ, ആളുകള്‍ കളിയാക്കുന്നതുകൊണ്ടും, മോശമായി സംസാരിക്കുന്നതുകൊണ്ടും മീശ എടുത്താല്‍ അത് അവര് കാരണമാണെന്നു പറയും. അങ്ങനെ പറയേണ്ട എന്ന് വിചാരിച്ചു. ഇപ്പോള്‍ അതിന്റെ പ്രയോജനം എല്ലാ തരത്തിലും തീര്‍ന്നു. ഓരോ തവണയും നേരത്തെ കണ്ടപോലെ ഇരിക്കരുത് എന്ന് വിചാരിച്ചാണ് മീശ ഇങ്ങനെ ഉണ്ടാക്കിയത്. എത്രയോ തരത്തില്‍ താന്‍ ഇരുന്നിട്ടുണ്ട്. തനിക്ക് തന്നെ തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ അറ്റയര്‍ മാറ്റിയിട്ടുണ്ടെന്നും വ്യക്തമാക്കി.
പ്രീ ഡിഗ്രിക്കാലം
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് പെണ്‍കുട്ടികള്‍ നമ്മളില്‍ കൗതുകമുള്ളവരാണെന്ന് ആദ്യമായി അനുഭവിച്ചതെന്ന് മൈത്രേയന്‍ പറഞ്ഞു. അത്ഭുതകരമായിട്ടാണ് അത് അനുഭവിച്ചത്. നമ്മളെ ആരെങ്കിലും ശ്രദ്ധിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. നമ്മളെ ഇഷ്ടപ്പെടാന്‍ പറ്റുന്ന ക്വാളിറ്റികളുണ്ടെന്നോ, ശാരീരികമായ സൗന്ദര്യമുണ്ടെന്നോ കുട്ടിക്കാലത്ത് തോന്നിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.




നക്‌സലൈറ്റ് പ്രസ്ഥാനത്തിനകത്ത് പ്രവര്‍ത്തിച്ചിട്ടില്ല. മുന്‍ നക്‌സലൈറ്റുകളുമായിട്ടുള്ള ബന്ധം കൊണ്ട് പൊലീസുകാരെ സംബന്ധിച്ചിടത്തോളം താന്‍ നക്‌സലൈറ്റായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനി കുസൃതിയെക്കുറിച്ച്
സിനിമാ നിര്‍മാതാവും, സംരഭകനുമായ ആനന്ദ് ഗാന്ധിയായിരുന്നു മൈത്രേയന്റെ മകളും നടിയുമായ കനി കുസൃതിയുടെ പങ്കാളി. എന്നാല്‍ ആ ബന്ധത്തില്‍ മാറ്റം വന്നതിനെക്കുറിച്ച് കനി നേരത്തെ ഒരു ഇന്റര്‍വ്യൂവില്‍ സംസാരിച്ചിരുന്നു. ആനന്ദ് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും, അദ്ദേഹത്തോട് ഇപ്പോള്‍ സഹോദരസ്‌നേഹമാണുള്ളതെന്നുമായിരുന്നു കനി അന്ന് പറഞ്ഞത്.
ആനന്ദ് ഗാന്ധിയെക്കുറിച്ചും മൈത്രേയന്‍ അഭിമുഖത്തില്‍ സംസാരിച്ചു. ആനന്ദ് ഗാന്ധിയെക്കുറിച്ച് കനി പറയുന്നത് അധികം കേട്ടിട്ടില്ലെന്നും, അദ്ദേഹമാണ് കനിയുടെ പാര്‍ട്ട്ണറെന്നും അവതാരകന്‍ പറഞ്ഞപ്പോള്‍ ‘ടെക്‌നിക്കലി അതെ’ എന്നായിരുന്നു മൈത്രേയന്റെ മറുപടി. ഇപ്പോള്‍ ആനന്ദിന് വേറൊരു കൂട്ടുകാരിയുണ്ട്. പക്ഷേ, അവര് മൂന്നു പേരും കൂടിയാണ് ജീവിക്കുന്നത്. പാര്‍ട്ണറാണോയെന്ന് അറിയില്ലെന്നും മൈത്രേയന്‍ വ്യക്തമാക്കി.