AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Crime Files 2 OTT: ‘കേരള ക്രൈം ഫയൽസ് 2’ന് രണ്ട് ദിവസം മാത്രം; എപ്പോൾ, എവിടെ കാണാം?

Kerala Crime Files Season 2 OTT Release Date: 'ജൂൺ', 'മധുരം' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗം ഒരുക്കിയതും ഇദ്ദേഹം തന്നെയാണ്.

Kerala Crime Files 2 OTT: ‘കേരള ക്രൈം ഫയൽസ് 2’ന് രണ്ട് ദിവസം മാത്രം; എപ്പോൾ, എവിടെ കാണാം?
'കേരള ക്രൈം ഫയൽസ് 2' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Published: 18 Jun 2025 10:23 AM

2024 ജൂൺ 23നാണ് മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസായ കേരള ക്രൈം ഫയൽസ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചത്. അജു വർഗീസ്, ലാൽ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സീരീസിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ, ആദ്യ ഭാഗം ഇറങ്ങി ഒരു വർഷമാകുന്നതിന് മുമ്പ് തന്നെ കേരള ക്രൈം ഫൈൽ സീസൺ 2 ഒടിടിയിൽ എത്തുകയാണ്. ജിയോ ഹോട്ടസ്റ്ററാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സീരീസിന്റെ ട്രെയിലറും പുറത്തിറക്കി.

‘കേരള ക്രൈം ഫയൽസ് സീസൺ 2’ ഒടിടി

‘കേരള ക്രൈം ഫയൽസ് സീസൺ 2’വിന്റെ ഒടിടി അവകാശം ജിയോ ഹോട്ട്സ്റ്റാറിനാണ്. സീരീസ് ജൂൺ 20-ാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഇത് അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

‘ജൂൺ’, ‘മധുരം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗം ഒരുക്കിയതും ഇദ്ദേഹം തന്നെയാണ്. ‘കിഷ്കിന്ധാ കാണ്ഡത്തി’ന് തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് സീസൺ 2വിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജു വർ​ഗീസ്, ലാൽ എന്നിവർക്ക് പുറമെ ഹരിശ്രീ അശോകൻ, നവാസ് വള്ളിക്കുന്ന് എന്നിവരും സീരീസിൽ പ്രധാന വേഷത്തിൽ അണിനിരക്കും. സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്.

ALSO READ: റിലീസായിട്ട് ഏഴ് മാസം പിന്നിട്ടു; അവസാനം സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടിയിലേക്ക്

2011ൽ എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിലെ ഒരു പഴയ ലോഡ്ജിൽ ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും അതിനെ തുടർന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവും ആയിരുന്നു ആദ്യ സീസണിന്റെ പ്രമേയം. ആഷിക് ഐമറായിരുന്നു തിരക്കഥ രചിച്ചത്. സീരീസിൽ എസ് ഐ മനോജിന്റെ വേഷത്തിൽ അജു വർഗീസ് എത്തിയപ്പോൾ കുര്യൻ എന്ന സിഐയുടെ വേഷമാണ് ലാൽ അവതരിപ്പിച്ചത്.

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന മലയാളത്തിലെ ഏഴാമത്തെ സീരീസ് ആണ് ‘കേരള ക്രൈം ഫയൽ സീസൺ 2’. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ, ‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’, ‘1000 ബേബീസ്’ എന്നിവയാണ് മറ്റുള്ളവ. സൈക്കോളജിക്കൽ ത്രില്ലർ വിഭാ​ഗത്തിൽപ്പെട്ട ‘1000 ബേബീസ്’ ആയിരുന്നു ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.