Actor Bala: ‘വളരെ മനോഹരമായി ഭാര്യയ്ക്കൊപ്പം സ്വസ്ഥമായി ജീവിക്കുകയാണ്’; അമൃതയുടെ ആരോപണത്തിൽ പ്രതികരിച്ച് ബാല

Bala Reacts On Amrutha Suresh Latest Complaint: മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴാണ് താൻ ഇക്കാര്യം അറിയുന്നതെന്നും ആദ്യം മുതല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാതെ ഈവിഷയത്തില്‍ തനിക്ക് കൂടുതലൊന്നും പറയാനാവില്ലെന്നും ബാല പറഞ്ഞു

Actor Bala: വളരെ മനോഹരമായി ഭാര്യയ്ക്കൊപ്പം സ്വസ്ഥമായി ജീവിക്കുകയാണ്; അമൃതയുടെ ആരോപണത്തിൽ പ്രതികരിച്ച് ബാല

നടൻ ബാല, അമൃത സുരേഷ്(image credits: facebook)

Updated On: 

20 Feb 2025 13:56 PM

ഏറെ കോളിളക്കം സൃഷ്ടിച്ച്കൊണ്ടാണ് ​ഗായിക അമൃത സുരേഷും നടന്‍ ബാലയും വേർപിരിഞ്ഞത്. എന്നാൽ ഈയടുത്ത് മകളുടെ തുറന്നുപറച്ചൽ ഏറെ വിവാദങ്ങൾക്ക് വീണ്ടും വഴിതെളിച്ചു. ബാലയുടെ അറസ്റ്റിലേക്ക് വരെ വിവാദങ്ങൾ കൊണ്ട് എത്തിച്ചു.‌ എല്ലാ പ്രശ്നങ്ങളും പിന്നീട് അവസാനിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിനു പിന്നാലെ ​അമൃത സുരേഷും മകളുമായുള്ള സന്തോഷ ജീവിതവും ബാലയും ഭാര്യ കോകിലയുമായുള്ള ദാമ്പത്യ ജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി. എന്നാൽ ഇപ്പോഴിതാ വീണ്ടും ​ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

ബാല കോടതികളിൽ സമർപ്പിച രേഖകളിൽ കൃത്രിമം കാട്ടിയെന്നാണ് അമൃതയുടെ ആരോപണം. സംഭവത്തിൽ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിൽ താരം പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടൻ ബാലയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. വിവാഹമോചന കരാറിൽ വ്യാജ ഒപ്പ് ഇട്ടുവെന്നും അതിലെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കിയതായുമാണ് അമൃത ആരോപിക്കുന്നത്. മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. മകൾക്കായി ബാങ്കിൽ നിക്ഷേപിച്ച 15 ലക്ഷം പിന്‍വലിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നല്‍കിയത്.

Also Read: ‘എന്നെയും കുഞ്ഞിനെയും വഞ്ചിച്ചു; വിവാഹമോചന കരാറിൽ വ്യാജ ഒപ്പ് ഇട്ടു’; അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ വീണ്ടും കേസ്

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ബാല. എന്താ സംഭവമെന്ന് തനിക്ക് അറിയില്ലെന്നും അന്വേഷിക്കണമെന്നുമാണ് താരം പറയുന്നത്.താൻ മറ്റൊരു വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കുകയാണ്. വളരെ മനോഹരമായി ഭാര്യയ്ക്കൊപ്പം ജീവിക്കുകയാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ തനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ലെന്നും ബാല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ ബാല വ്യക്തമാക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴാണ് താൻ ഇക്കാര്യം അറിയുന്നതെന്നും ആദ്യം മുതല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാതെ ഈവിഷയത്തില്‍ തനിക്ക് കൂടുതലൊന്നും പറയാനാവില്ലെന്നും ബാല പറഞ്ഞു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും