Actor Bala: എന്റെ 250 കോടിയുടെ സ്വത്തിന് വേണ്ടി കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയാണ്: ബാല

Actor Bala About Net Worth: എലിസബത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബാല കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. എന്നാല്‍ തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയാണെന്നാണ് ബാല ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ വെളിപ്പെടുത്തി കൊണ്ടുള്ള എലിസബത്തിന്റെ വീഡിയോക്ക് മറുപടി നല്‍കിയെത്തിയിരിക്കുകയാണ് ഇപ്പോള്‍ ബാല.

Actor Bala: എന്റെ 250 കോടിയുടെ സ്വത്തിന് വേണ്ടി കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയാണ്: ബാല

ബാല

Updated On: 

02 Mar 2025 10:06 AM

കുറച്ചധികം നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന ആളുകളാണ് നടന്‍ ബാലയും മുന്‍ ഭാര്യമാരായ അമൃത സുരേഷും എലിസബത്തും. നടനും കുടുംബവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറംലോകത്ത് എത്തിയത് മുതല്‍ അമൃത സുരേഷ് ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ എലിസബത്ത് നടത്തിയ വെളിപ്പെടുത്തല്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

എലിസബത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബാല കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. എന്നാല്‍ തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയാണെന്നാണ് ബാല ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ വെളിപ്പെടുത്തി കൊണ്ടുള്ള എലിസബത്തിന്റെ വീഡിയോക്ക് മറുപടി നല്‍കിയെത്തിയിരിക്കുകയാണ് ഇപ്പോള്‍ ബാല.

താന്‍ ഒറ്റയ്ക്ക് നിന്നാലും തല ഉയര്‍ത്തി തന്നെ നില്‍ക്കുമെന്നും സത്യം തങ്ങള്‍ക്കൊപ്പമാണ് എന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ബാല പറയുന്നത്.

നവംബര്‍ മാസം മുതല്‍ താന്‍ പറയുന്ന കാര്യങ്ങള്‍ ഒന്നുകൂടി പറയാം, അപ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും. പ്ലാന്‍ ചെയ്ത് അറ്റാക്ക് ചെയ്യുകയാണെന്ന് താന്‍ പറയാന്‍ കാരണം ഇതെല്ലാം ഒരാള്‍ ചെയ്യുന്നതല്ല. നാലഞ്ച് പേരുണ്ട് ഇതിന് പിന്നില്‍. അതിന്റെ തലവന്‍ ആരാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമറിയാം. അവര്‍ പ്ലാന്‍ ചെയ്താണ് കളിക്കുന്നത്. അതില്‍ ആദ്യം ചെയ്തത് നിയമപരമായി തന്റെ വായടപ്പിച്ചു എന്നതാണ്. എന്നിട്ട് അവര്‍ക്ക് എന്തും പറയാമെന്ന അവസ്ഥയായെന്നും ബാല വീഡിയോയില്‍ പറയുന്നു.

ബാല പങ്കുവെച്ച വീഡിയോ

എലിസബത്ത് ഉദയന്‍ യുട്യൂബര്‍ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോയും ബാല തന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നാലെ കഴിഞ്ഞ വര്‍ഷം നല്‍കിയ സ്വന്തം അഭിമുഖത്തിന്റെ ഭാഗവും കാണാനാകുന്നതാണ്. ആ അഭിമുഖത്തില്‍ തന്റെ സ്വത്തിനെ കുറിച്ചാണ് ബാല സംസാരിക്കുന്നത്.

Also Read: Santhosh Varkey: ‘എലിസബത്തിനെ കല്യാണം കഴിക്കാൻ താല്പര്യമുണ്ട്’; വിവാഹാഭ്യർത്ഥനയുമായി ആറാട്ടണ്ണൻ

തനിക്ക് 250 കോടിയുടെ സ്വത്തുണ്ടെന്ന വാര്‍ത്ത വന്നു. ഈ കണക്ക് നേരത്തെ തന്നെ പുറത്തുവിട്ടത് തമിഴിലാണ്. തന്റെ ചേട്ടന്‍ ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം വരികയാണ്. അപ്പോഴാണ് ഈ വാര്‍ത്ത വന്നത്. കങ്കുവ സംവിധായകന്‍ ശിവയുടെ സ്വത്തിനേക്കാളും കൂടുതല്‍ അനിയന്‍ ബാലയ്ക്കാണെന്നായിരുന്നു വാര്‍ത്ത.

തനിക്ക് 250 കോടിയുടെ സ്വത്തുണ്ടെന്നും ഇനി എത്രത്തോളമുണ്ടാകുമെന്നുമാണ് ആ വാര്‍ത്തയില്‍ പറഞ്ഞത്. ആ വാര്‍ത്ത വന്നത് മുതല്‍ തനിക്ക് സമാധാനമില്ല. അത് സത്യമായിട്ടുള്ള കാര്യമാണെന്നും ബാല അഭിമുഖത്തില്‍ പറയുന്നു. തന്റെ സ്വത്തിന് വേണ്ടിയാണ് ആളുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതെന്നും ബാല പറയുന്നുണ്ട്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്