Dileep: ‘അതൊന്നും ചെയ്താല്‍ കുട്ടികള്‍ ഉണ്ടാവില്ലെന്ന് മണി പറഞ്ഞു, ഒരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിവെച്ചു; പിന്നീട് മീനൂട്ടി ജനിച്ച ശേഷമാണ് ആ സിനിമ ചെയ്തത്; ദിലീപ്

Dileep About Chanthupottu Movie Character: അത് തനിക്ക് വലിയ അടിയായി. അങ്ങനെ ഒരോ കാരണങ്ങള്‍ പറഞ്ഞ് താന്‍ ആ തിരക്കഥ മാറ്റിവെച്ചു. പിന്നീട് മീനൂട്ടി ജനിച്ചതിന് ശേഷമാണ് ആ സിനിമ ചെയ്യുന്നതെന്നും ചിരിച്ചുകൊണ്ട് താരം പറയുന്നു.

Dileep: അതൊന്നും ചെയ്താല്‍ കുട്ടികള്‍ ഉണ്ടാവില്ലെന്ന് മണി പറഞ്ഞു, ഒരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിവെച്ചു; പിന്നീട് മീനൂട്ടി ജനിച്ച ശേഷമാണ് ആ സിനിമ ചെയ്തത്; ദിലീപ്

Dileep

Published: 

24 May 2025 | 05:50 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടൻ ദിലീപ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമ ജീവിതത്തിൽ വിജയിച്ച നടനാണ് ദിലീപ്. കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, ചക്കരമുത്ത്, പച്ചക്കുതിര, മായാമോഹിനി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വ്യത്യസ്തമായ വേഷങ്ങളാണ് കൈകാര്യം ചെയ്തത്.

2005 ല്‍ ലാല്‍ ജോസിന്റെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ചാന്തുപൊട്ട്. ആ വർഷത്തെ ഹിറ്റ് സിനിമകളുടെ പട്ടികയിൽ ഈ സിനിമയും ഇടം പിടിച്ചിരുന്നു. എന്നാല്‍ സിനിമക്കെതിരെ ട്രാന്‍സ് ജന്‍ഡർ വിഭാഗത്തില്‍ നിന്നും വലിയ രീതിയിലുള്ള വിമർനമാണ് ഉണ്ടായിട്ടുള്ളത്. സിനിമ ട്രാന്‍സ് കമ്യൂണിറ്റിക്കെതിരായിരുന്നുവെന്നതായിരുന്നു പ്രധാന വിമർശനം. സിനിമ കാരണം അപമാനിതരായ അനുഭവങ്ങളും നിരവധി പേര്‍ തുറന്നു പറഞ്ഞു.

Also Read:‘നീ ഇതുവരെ കഴിച്ചിട്ടില്ലേ’, കൊണ്ടുതരാമെന്ന് മമ്മൂക്ക പറഞ്ഞു; മറന്നുകാണുമെന്ന് വിചാരിച്ചു, എന്നാല്‍..’; ഹരീഷ് കണാരന്‍

ചിത്രം പുറത്തിറങ്ങുന്നതിനു ഏകദേശം 8 വർഷം മുമ്പ് തന്നെ സിനിമ സംബന്ധിച്ച ചർച്ചകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചിത്രം വൈകുകയായിരുന്നു. കലാഭവന്‍ മണി പറഞ്ഞ ഒരു ‌കാര്യം വരെ സിനിമ വൈകാൻ കാരണമായെന്നാണ് ദിലീപ് പറഞ്ഞത്. വർഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമ ചെയ്യുന്നത് വൈകാന്‍ കാരണമുണ്ടെന്നാണ് ദിലീപ് പറയുന്നത്. ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതായി താൻ കലാഭവന്‍ മണിയോട് പറഞ്ഞു. ഇത് കേട്ട് കലാഭവൻ മണി തന്നോട് പറഞ്ഞത് ‘അതൊന്നും വേണ്ടാട്ടോ. അതൊന്നും ചെയ്താല്‍ കുട്ടികള്‍ ഉണ്ടാവില്ല’ എന്നായിരുന്നു. അത് തനിക്ക് വലിയ അടിയായി. അങ്ങനെ ഒരോ കാരണങ്ങള്‍ പറഞ്ഞ് താന്‍ ആ തിരക്കഥ മാറ്റിവെച്ചു. പിന്നീട് മീനൂട്ടി ജനിച്ചതിന് ശേഷമാണ് ആ സിനിമ ചെയ്യുന്നതെന്നും ചിരിച്ചുകൊണ്ട് താരം പറയുന്നു.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്