Dileep: കാവ്യയുടെ അമ്മയുടെ പ്രതികരണം പ്രതീക്ഷിച്ച പോലെയായിരുന്നില്ല, രണ്ടാം വിവാഹത്തെ പറ്റി ദിലീപ് പറഞ്ഞത്
Actor Dileep Second Marriage: വിവാഹമോചനത്തിന് ശേഷം ഉടനെ മറ്റൊരു വിവാഹത്തിന് എനിക്ക് താത്പര്യമില്ലായിരുന്നു. ഒന്നാമത് എനിക്കൊരു പരിചയവുമില്ലാത്ത ഒരാളുമായി ഒത്തു പോവുക എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യങ്ങളിലൊന്നാണ്. അപ്പോഴും എൻ്റെ മകളുടെ കാര്യങ്ങളായിരുന്നു എനിക്ക് പ്രയോറിട്ടി

അതിന്റെ ആദ്യപടി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പോലീസിനെതിരെ അന്വേഷണത്തിന് വേണ്ടി പരാതി നൽകാൻ ഒരുങ്ങുകയാണ് നടൻ. മഞ്ജു വാര്യരും പോലീസും ചേർന്നാണ് തന്നെ ഈ കേസിൽ പെടുത്തിയത് എന്നായിരുന്നു കുറ്റവിമുക്തനായതിന് പിന്നാലെയുള്ള ദിലീപിന്റെ ആരോപണം. (photo: facebook/instagram)
നടൻ ദിലീപിൻ്റെ വിവാഹമോചനവും, രണ്ടാം വിവാഹവും അടക്കം നിരവധി വിവാദങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ എപ്പോഴും ചർച്ച ചെയ്യുന്നത്. പലരും പലവിധത്തിലാണ് കഥകൾ മെനഞ്ഞത്. ഇവയെ പറ്റിയെല്ലാം നിരവധി തവണ ദിലീപ് വിശദീകരണങ്ങളും നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും അധികം വൈറലായതാണ് തനിക്ക് എന്ത് സംഭവിച്ചുവെന്ന ദിലീപിൻ്റെ തുറന്നു പറച്ചിൽ. തൻ്റെ വിവാഹമോചനവും അതിലേക്ക് എത്തിയ കാര്യങ്ങളും രണ്ടാം വിവാഹവുമടക്കം എല്ലാം അഭിമുഖത്തിൽ ദിലീപ് പറയുന്നുണ്ട്.
വിവാഹമോചനത്തിന് ശേഷം ഉടനെ മറ്റൊരു വിവാഹത്തിന് എനിക്ക് താത്പര്യമില്ലായിരുന്നു. ഒന്നാമത് എനിക്കൊരു പരിചയവുമില്ലാത്ത ഒരാളുമായി ഒത്തു പോവുക എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യങ്ങളിലൊന്നാണ്. അപ്പോഴും എൻ്റെ മകളുടെ കാര്യങ്ങളായിരുന്നു എനിക്ക് പ്രയോറിട്ടി. അങ്ങിനെയാണ് ആ ചർച്ചകൾ കാവ്യയിലേക്ക് എത്തിയത്. നോക്കിയപ്പോൾ കാവ്യയുടെ ജീവിതത്തിലെ പ്രശ്നവും ഞാനാണെന്നായിരുന്നു ഇവിടുത്തെ സംസാരം. എന്തായാലും കാവ്യയുടെ വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ അമ്മയുടെ പ്രതികരണം പ്രതീക്ഷിച്ച പോലെയായിരുന്നില്ല.
അമ്മ ആദ്യം വിവാഹത്തിന് സമ്മാനിച്ചിരുന്നില്ല. എന്തായാലും എങ്ങനെയോ വിവാഹം നടന്നെന്നും അപ്പോഴും അത് രജിസ്റ്റർ മാര്യേജ് ആവണ്ട പകരം എല്ലാവരെയും അറിയിച്ച് മതിയെന്ന് തീരുമാനിച്ചത് താൻ തന്നെയായിരുന്നെന്നും ദിലീപ് പറയുന്നു. പല മഞ്ഞപത്രക്കാരും തന്നെക്കുറിച്ച് നിരവധി കഥകളായിരുന്നു അപ്പോഴൊക്കെ എഴുതിയതെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു. ഏഴ് വർഷം മുൻപ് ദിലീപ് മനോരമ ഓണ്‍ലൈൻ്റെ മറുപുറത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തൻ്റെ വ്യക്തിപരമായ കാര്യങ്ങൾ പങ്കു വെച്ചത്.
നടിയെ ആക്രമിച്ച കേസിലും തൻ്റെ നിലപാട് താരം വ്യക്തമാക്കിയിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ ഇതുവരെ അറിയുകയോ കേൾക്കുകയോ ഇല്ലാത്ത ഒരു കാര്യം നമ്മുക്ക് നേരെ വരുന്നു, ജീവിതത്തിൽ സ്റ്റക്കായി പോയ അവസ്ഥയായിരുന്നു അതെന്നും താരം പറഞ്ഞു.
പവി ദ കെയർ ടേക്കറാണ് ദിലീപിൻ്റെ എറ്റവും അവസാനമെത്തിയ ചിത്രം. തീയ്യേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെക്കുകയാണെന്നാണ് റിപ്പോർട്ട്. നടൻ കൂടിയായ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്.