Dileep: ‘വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല; ഒരു ദിവസം ദൈവം തരും’; ദിലീപ്
Actor Dileep: ശ്രീനിവാസന്‍റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ, എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാന്‍ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരുമെന്നും ദിലീപ് പറയുന്നു.

Dileep
മലയാളികൾക്ക് എന്നും പ്രിയങ്കരനാണ് നടൻ ദിലീപ്. നടൻ പുതിയതായി എത്തുന്ന ഫാമിലി കോമഡി ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപിന്റെ രസകരമായ രംഗങ്ങള്‍ കോർത്തിണക്കിയ ടീസർ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിയ ദിലീപിന്റെ ശക്തമായ തിരിച്ചുവരവാകും ഈ സിനിമ എന്നാണ് ടീസർ കണ്ടവർ പറയുന്നത്. പഴയ ദിലീപിനെ വീണ്ടും കാണാൻ പറ്റുമെന്നുള്ള പ്രതീക്ഷയും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദിലീപ് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിലവിലെ കേസുമായി തനിക്ക് സംസാരിക്കാന്‍ താല്പര്യമില്ലെന്നും ഒരു ദിവസം ദൈവം എല്ലാം സംസാരിക്കാന്‍ അവസരം തരുമെന്നും ദിലീപ് പറയുന്നു. കേസിനെ പറ്റി സംസാരിച്ചാൽ തനിക്ക് തന്നെ അത് പാരയായി മാറുമെന്നാണ് നടൻ പറയുന്നത്. ശ്രീനിവാസന്‍റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ, എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാന്‍ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരുമെന്നും ദിലീപ് പറയുന്നു.
Also Read:‘നല്ലപോലെ പണി കിട്ടി, മുഖമടിച്ചാണ് വീണത്’; അപകടത്തെപ്പറ്റി പ്രിയ വാര്യര്‍
അതേസമയം നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’ ദിലീപിന്റെ 150-ത്തെ ചിത്രമാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്.അവിവാഹിതനായ പ്രിൻസും അയാളെ വിവാഹം കഴിപ്പിക്കാൻ കുടുംബക്കാർ ശ്രമിക്കുന്നതുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ദിലീപിനു പുറമെ മഞ്ജു പിള്ള, ഉർവശി, ബിന്ദു പണിക്കർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെയും ടീസറിൽ കാണാം. ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.