Actor Govinda : നടൻ ഗോവിന്ദക്ക് വെടിയേറ്റു, താരം ആശുപത്രിയിൽ
Actor Govinda Health Update: ഗോവിന്ദയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. താരത്തിൻ്റെ വിവരങ്ങൾക്കായി ആരാധകരും കാത്തിരിക്കുകയാണ്

Actor Govinda | Social Media
മുംബൈ: ബോളിവുഡ് താരം ഗോവിന്ദക്ക് വെടിയേറ്റതായി റിപ്പോർട്ട്. അദ്ദേഹത്തിൻ്റെ സ്വന്തം തോക്കിൽ നിന്നാണ് വെടിയേറ്റത്. പുലർച്ചെ അഞ്ചോടെയാണ് സംഭവം. താരത്തിൻ്റെ കാലിനാണ് വെടിയേറ്റത്. വീടിന് പുറത്തേക്ക് പോകുന്നതിനിടെ ഗോവിന്ദ താഴെ വീണ തൻ്റെ തോക്ക് എടുക്കുന്നതിനിടയിൽ അബദ്ധത്തിലാണ് സംഭവം എന്നാണ് ആദ്യം പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ലൈസൻസുള്ള തോക്കാണിത്. ഗോവിന്ദയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. താരത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. 100-ൽ അധികം ചിത്രങ്ങളിൽ നിലവിൽ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിലായതിനാൽ ഇപ്പോൾ താരം സിനിമയിൽ സജീവമല്ല.
ശിവസേന നേതാവ് കൂടിയാണ് ഗോവിന്ദ. അതേസമയം താരം കൊൽക്കത്തയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവമെന്ന് ഗോവിന്ദയുടെ മാനേജർ ശശി സിൻഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. തോക്ക് താഴെ വീഴുകയും ബുള്ളറ്റ് കാലിൽ പതിക്കുകയും ചെയ്തു. “ഡോക്ടർമാർ ബുള്ളറ്റ് നീക്കം ചെയ്തിട്ടുണ്ട്, ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ അദ്ദേഹം ഇപ്പോൾ ആശുപത്രിയിലാണെന്നും” ശശി സിൻഹ പറഞ്ഞു.