Hareesh Kanaran: ‘നീ ഇതുവരെ കഴിച്ചിട്ടില്ലേ’, കൊണ്ടുതരാമെന്ന് മമ്മൂക്ക പറഞ്ഞു; മറന്നുകാണുമെന്ന് വിചാരിച്ചു, എന്നാല്‍..’; ഹരീഷ് കണാരന്‍
Hareesh Kanaran Talks About Mammootty: അന്ന് കഴിച്ച തേങ്ങാച്ചോറിന്റെ രുചി ഇപ്പോഴും നാവിലുണ്ടെന്നാണ് ഹരീഷ് പറയുന്നത്. മമ്മൂക്കയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു അത്. കോഴിക്കോട്ടൊന്നും തേങ്ങാ ചോറ് താൻ കണ്ടിട്ടില്ലെന്നും നടൻ പറയുന്നു.

Mammootty
മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ ഹരീഷ് കണാരന്‍. സിനിമയിലും മിമിക്രി രംഗത്തും തന്റെതായ സ്ഥാനം നേടിയ താരമാണ് ഹരീഷ്. കാലിക്കറ്റ് ഫ്രണ്ട്‌സ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഇതിനു പിന്നാലെ സിനിമയിലും കോമഡി പരിപാടിയിലും സജീവമായി. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് ഹരീഷ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. പിന്നീട് 2014-ൽ ഉത്സാഹക്കമ്മിറ്റി എന്ന സിനിമയിലൂടെ താരം സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു. ഇതിനു പിന്നാലെ മികച്ച സിനിമകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. 2020ല്‍ പുറത്തിറങ്ങിയ ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലും അദ്ദേഹം ഒരു പ്രധാനകഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഷൈലോക്ക് സിനിമയുടെ സെറ്റിലുണ്ടായ അനുഭവത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഈ സെറ്റിൽ വച്ച് ആദ്യമായി തേങ്ങാച്ചോറ് കഴിച്ചതിനെ കുറിച്ചാണ് ഹരീഷ് കണാരന്‍ പറയുന്നത്. മമ്മൂട്ടി വീട്ടിൽ നിന്ന് കൊണ്ടുവന്ന തേങ്ങാ ചോറും ബീഫ് കറിയും കഴിച്ചതിന്റെ ഓര്‍മകളാണ് അദ്ദേഹം പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു നടന്‍.
Also Read:‘വസ്ത്രം മാറാൻ പോലും പറ്റാത്ത അവസ്ഥ; എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തോന്നി’; പ്രിയ മോഹൻ
അന്ന് കഴിച്ച തേങ്ങാച്ചോറിന്റെ രുചി ഇപ്പോഴും നാവിലുണ്ടെന്നാണ് ഹരീഷ് പറയുന്നത്. മമ്മൂക്കയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു അത്. കോഴിക്കോട്ടൊന്നും തേങ്ങാ ചോറ് താൻ കണ്ടിട്ടില്ലെന്നും നടൻ പറയുന്നു. ഒരു ദിവസം മമ്മൂക്കയും സിദ്ദിഖിക്കയും ബൈജുച്ചേട്ടനും താനുമൊക്കെ ചേർന്ന് പഴയ കാലത്തെ ഭക്ഷണത്തിന്റെ കഥകളൊക്കെ പറഞ്ഞ് സെറ്റിൽ ഇരിക്കുകയായിരുന്നുവെന്നും അതിനിടയിലാണ് തേങ്ങാ ചോറിന്റെ കാര്യം ആദ്യമായി കേട്ടതെെന്നാണ് നടൻ പറയുന്നത്. ഇത് കേട്ട് ‘അതെന്താ സാധനം’ എന്ന് താന്‍ ചോദിച്ചുവെന്നും താരം പറയുന്നു.
ഇത് കേട്ട് നീ ഇതുവരെ കഴിച്ചിട്ടില്ലേയെന്നും താന്‍ കൊണ്ടുതരാമെന്നും മമ്മൂട്ടി പറഞ്ഞെന്നാണ് ഹരീഷ് പറയുന്നത്. പിന്നീട് ഒരുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം അത് മറന്നുകാണും എന്നാണ് താൻ വിചാരിച്ചത്. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം സെറ്റില്‍ വെച്ച് തന്നെ അദ്ദേഹത്തിന്റെ അരികിലേക്ക് വിളിച്ചു. വീട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങാ ചോറും ബീഫ് കറിയും തന്നുവെന്നും ഹരീഷ് കണാരന്‍ പറയുന്നു.