Joju George: നടൻ ജോജു ജോർജിന് പരിക്ക് ; അപകടം മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടെ

ചിത്രത്തിൽ കൂടെ അഭിനയിച്ച കമൽഹാസനും നാസറിനും ഒപ്പമാണ് ഹെലികോപ്റ്ററിൽ നിന്ന് ചാടി ഇറങ്ങിയത്. പോണ്ടിച്ചേരിയിലെ എയർപോർട്ടിലായിരുന്നു ചിത്രീകരണം.

Joju George: നടൻ ജോജു ജോർജിന് പരിക്ക് ; അപകടം മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടെ
Updated On: 

13 Jun 2024 09:01 AM

കൊച്ചി: പോണ്ടിച്ചേരിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റതായി റിപ്പോർട്ട്. മണിരത്നം സിനിമയായ ‘തഗ്‌ലൈഫി’ന്റെ ഷൂട്ടിങിനിടെയാണ് അപകടം നടന്നത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വഴുതി വീണാണ് അപകടം സംഭവിച്ചത്. ഹെലികോപ്റ്ററില്‍ നിന്ന് ചാടിയിറങ്ങിയ ജോജുവിൻ്റെ ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് റിപ്പോർട്ട്.

പരുക്കിനെ തുടർന്ന് ഇന്നലെ രാത്രി ജോജു കൊച്ചിയിൽ മടങ്ങിയെത്തി. ചിത്രത്തിൽ കൂടെ അഭിനയിച്ച കമൽഹാസനും നാസറിനും ഒപ്പമാണ് ഹെലികോപ്റ്ററിൽ നിന്ന് ചാടി ഇറങ്ങിയത്. പോണ്ടിച്ചേരിയിലെ എയർപോർട്ടിലായിരുന്നു ചിത്രീകരണം.

അപകടം നടന്ന ഉടൻ തന്നെ ജോജുവിനെ ആശുപത്രിയിലേക്ക് മാറ്റി. എക്സ് റെയിൽ ഇടതുകാലിലെ എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. പ്ലാസ്റ്ററിട്ടശേഷം ഡോക്ടർമാർ ഒരാഴ്ച വിശ്രമിക്കണമെന്ന നിർദ്ദേശം നൽകി. എന്നാൽ പോണ്ടിച്ചേരിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ജോജു കൊച്ചിയിലേക്ക് രാത്രി മടങ്ങിയത്.

ALSO READ: ഇന്ത്യയിലെ ആദ്യ എഐ സിനിമ മോണിക്ക ഒരു എ.ഐ സ്റ്റോറി തീയ്യേറ്ററുകളിലേക്ക്

ജോജു തന്നെ സംവിധാനം ചെയ്യുന്ന ‘പണി’ എന്ന സിനിമയുടെ അവസാനഘട്ട സങ്കേതിക പ്രവർത്തനങ്ങൾ നടക്കുകയാണ്. അപകടത്തെത്തുടർന്ന് കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ഇത് മാറ്റിയിട്ടുണ്ട്. 100 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്.

കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. നേരത്തെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കും എന്ന് വാര്‍ത്തകൾ പുറത്തു വന്നിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നമായതോടെ ദുല്‍ഖര്‍ പിന്‍മാറുകയും പകരം ചിലമ്പരശൻ ആ കഥാപാത്രം അവതരിപ്പിക്കുകയും ആയിരുന്നു. സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ചിത്രത്തിൻ്റെ ഭാ​ഗമാകുന്നുണ്ട്.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും