Mohanlal Dada Saheb Phalke Award: അഭിനന്ദന പ്രവാഹം! യഥാർത്ഥ കലാകാരനുള്ള അംഗീകാരം; ലാലേട്ടനെ അഭിനന്ദിച്ച് മമ്മൂക്ക
Actor Mammootty Praises Mohanlal: സിനിമയെ ജീവവായുവാക്കിയ യഥാർത്ഥ കലാകാരനുള്ള അംഗീകാരമാണ് മോഹൻലാലിന് ലഭിച്ച പുരസ്കാരമെന്നാണ് മമ്മൂട്ടി തൻ്റെ ഫെയ്സ്ബുക്കിലൂടെ കുറിച്ചത്. 2023ലെ പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മോഹൻലാൽ
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് (Mohanlal) അഭിനന്ദന പ്രവാഹം. ലാലേട്ടന് ആശംസകളുമായി പ്രിയ നടൻ മമ്മൂട്ടിയും രംഗത്തെത്തി. സിനിമയെ ജീവവായുവാക്കിയ യഥാർത്ഥ കലാകാരനുള്ള അംഗീകാരമാണ് മോഹൻലാലിന് ലഭിച്ച പുരസ്കാരമെന്നാണ് മമ്മൂട്ടി തൻ്റെ ഫെയ്സ്ബുക്കിലൂടെ കുറിച്ചത്. 2023ലെ പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം
മമ്മൂക്കയുടെ വാക്കുകൾ ഇങ്ങനെ
ഒരു സഹപ്രവർത്തകൻ എന്നതിലുപരിയായി എൻ്റെ സഹോദരൻ. പതിറ്റാണ്ടുകളായി സിനിമയെന്ന ഈ അത്ഭുതകരമായ യാത്രയിൽ ഉൾപ്പെട്ട കലാകാരൻ. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത് ഒരു നടന് മാത്രമല്ല. മറിച്ച് സിനിമയിൽ ജീവിക്കുകയും സിനിമയെ ജീവവായുവാക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരന് ലഭിച്ച അംഗീകാരം കൂടിയാണ്. ലാൽ, നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ഈ പുരസ്കാരത്തിന് നിങ്ങൾ ശരിക്കും അർഹനാണ്- മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.