Actor Nandu About Lucifer Landmaster Car : എത്ര രൂപ വേണമെങ്കിലും തരാമെന്ന് വാഗ്ദാനം; പൃഥിരാജിന് കൊടുത്ത കാര്‍ ആവശ്യപ്പെട്ട് എത്തിയത് നിരവധി പേര്‍ ! വെളിപ്പെടുത്തലുമായി നന്ദു

Actor Nandu Interview About Car : ലൂസിഫറില്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കാറുമുണ്ടായിരുന്നു. കെഎൽടി 666 എന്ന നമ്പറിൽ ലൂസിഫറിലുള്ള ഈ വാഹനത്തിന്‍റെ ഉടമസ്ഥന്‍ നടന്‍ നന്ദുവാണെന്ന് നേരത്തെ താരം വെളിപ്പെടുത്തിയിരുന്നു

Actor Nandu About Lucifer Landmaster Car : എത്ര രൂപ വേണമെങ്കിലും തരാമെന്ന് വാഗ്ദാനം; പൃഥിരാജിന് കൊടുത്ത കാര്‍ ആവശ്യപ്പെട്ട് എത്തിയത് നിരവധി പേര്‍ ! വെളിപ്പെടുത്തലുമായി നന്ദു

നന്ദുവും കാറും (image credits: social media)

Published: 

12 Dec 2024 | 12:21 PM

സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ (L2: Empuraan) റിലീസിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വാര്‍ത്തയാകാറുമുണ്ട്. 2019ലാണ് ലൂസിഫര്‍ ഇറങ്ങിയത്. ചിത്രത്തെക്കുറിച്ച് ആരാധകര്‍ ഇപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. പ്രത്യേകിച്ചും, രണ്ടാം ഭാഗത്തിന്റെ റിലീസിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍.

ലൂസിഫറില്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കാറുമുണ്ടായിരുന്നു. കെഎൽടി 666 എന്ന നമ്പറിൽ ലൂസിഫറിലുള്ള ഈ വാഹനത്തിന്‍റെ ഉടമസ്ഥന്‍ നടന്‍ നന്ദുവാണെന്ന് നേരത്തെ താരം വെളിപ്പെടുത്തിയിരുന്നു. കറുത്ത അംബാസിഡര്‍ ലാന്‍ഡ് മാസ്റ്ററായിരുന്നു അത്. ഇപ്പോഴിതാ, ആ കാറുമായി ബന്ധപ്പെട്ട് നന്ദു അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

”കെഎല്‍ടി 666 എന്ന നമ്പര്‍ സിനിമയ്ക്ക് വേണ്ടി മാറ്റിയതാണ്. യഥാര്‍ത്ഥ നമ്പര്‍ വേറെയാണ്. ആ വണ്ടി ഞാന്‍ രാജുവിന് (പൃഥിരാജ്) കൊടുത്തതാണ്. ഷൂട്ടിങിന് മുമ്പേ കൊടുത്തു. വേറെ ഒരു സിനിമയുടെ സമയത്ത് രാജുവിന് ഞാന്‍ കാറിന്റെ ഫോട്ടോ കാണിച്ചിരുന്നു. കണ്ടയുടന്‍ വണ്ടി തരുമോ ചേട്ടാ എന്ന് രാജു ചോദിച്ചു”-നന്ദു പറയുന്നു.

അപ്പോള്‍ തന്നെ ഒരു ഡ്രൈവറെ വിളിച്ച് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വണ്ടി എത്തിക്കാന്‍ താന്‍ പറഞ്ഞുവെന്നും നന്ദു വ്യക്തമാക്കി. അധികം പണം വാങ്ങിച്ചില്ല. പൃഥിരാജിന് കൊടുക്കുന്നതില്‍ സന്തോഷമായിരുന്നുവെന്നും നടന്‍ പറഞ്ഞു. കുറച്ച് കാശാണ് വാങ്ങിയത്. കാര്‍ കൊടുക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ടായിരുന്നപ്പോഴാണ് പൃഥിരാജ് ഇത് ചോദിച്ചതെന്നും നന്ദു പറഞ്ഞു.

Read Also : ആരാധകരുടെ സ്വന്തം തലൈവര്‍ക്ക് ഇന്ന് 74-ാം ജന്മദിനം; ശിവാജി റാവു എങ്ങനെ രജനികാന്തായി ?

സിനിമ ഇറങ്ങിയപ്പോള്‍ ഒരു സുഹൃത്ത് വന്നു. ഒരു ചെക്ക് ഒപ്പിട്ട് തരാമെന്നും, വണ്ടി തരാമെങ്കില്‍ എത്ര രൂപ വേണമെങ്കിലും എടുത്തോയെന്നും സുഹൃത്ത് പറഞ്ഞു. വണ്ടി തന്റെ കൈയ്യില്‍ ഇല്ലെന്ന് മറുപടി നല്‍കി. ആ വണ്ടിക്ക് വേണ്ടി കുറേ പേര് വന്നു. വണ്ടി എന്തിന് കൊടുത്തു, ഞങ്ങള്‍ എടുക്കുമായിരുന്നില്ലേ എന്നൊക്കെ അവര്‍ ചോദിച്ചെന്നും നന്ദു അഭിമുഖത്തില്‍ പറഞ്ഞു. പെര്‍ഫെക്ഷനുവേണ്ടിയാണ് പൃഥിരാജ് കാര്‍ വാങ്ങിയതെന്നും നന്ദു കൂട്ടിച്ചേര്‍ത്തു.

റിലീസ് മാര്‍ച്ചില്‍

എമ്പുരാന്റെ റിലീസ് തീയതി നേരത്തെ പുറത്തുവിട്ടിരുന്നു. 2025 മാര്‍ച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ