Actor Rajesh Madhavan: ഐഎഫ്എഫ്എഫ് ഐയിൽ നടൻ രാജേഷ് മാധവന്റെ സംവിധാന അരങ്ങേറ്റം; “പെണ്ണും പൊറാട്ടും” നാളെ പ്രദർശിപ്പിക്കും

Rajesh Madhavan Movie: ചിത്രത്തിൽ സുട്ടു എന്ന  നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാന്നൂറിൽ അധികം മൃഗങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്...

Actor Rajesh Madhavan: ഐഎഫ്എഫ്എഫ് ഐയിൽ നടൻ രാജേഷ് മാധവന്റെ സംവിധാന അരങ്ങേറ്റം; പെണ്ണും പൊറാട്ടും നാളെ പ്രദർശിപ്പിക്കും

Rajesh Madhavan

Published: 

25 Nov 2025 | 02:14 PM

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും എന്ന സിനിമ നാളെ ഗോവയിൽ നടക്കുന്ന അന്തർദേശീയ ചലച്ചിത്രമേളയിൽ പ്രദർശനം നടത്തും. മേളയിലെ ഗാലാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക നിരവധി അന്തർദേശീയ രാജാന്ത്യര ചലച്ചിത്രങ്ങൾക്കൊപ്പം ഗാല പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും.ന്നാ താൻ കേസ് കൊട്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ ജനപ്രിയ സിനിമകൾ നിർമ്മിച്ച സന്തോഷ് ടി കുരുവിള, ബിനു ജോർജ്, അലക്സാണ്ടർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ സുട്ടു എന്ന  നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാന്നൂറിൽ അധികം മൃഗങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.

രവിശങ്കറിന്റെ തിരക്കഥയിൽ രാജേഷ് മാധവൻ ആണ് സിനിമ സംവിധാനം ചെയ്തത്. കൂടാതെ പെണ്ണും പൊറാട്ടും കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ എഫ് എസ് കെ യിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലും പ്രദർശനത്തിന് എത്തുന്നുണ്ട്. സോഷ്യൽ സറ്റയർ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 2026 തുടക്കത്തിൽ സിനിമ തിയേറ്ററിൽ എത്തും എന്നാണ് പ്രതീക്ഷ.

ALSO READ: ജനപ്രിയതയും കയ്യടിയും മാത്രം ലക്ഷ്യം! ഫെമിനിസത്തേക്കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായം മാറും; വിമർശിച്ച് ശാരദക്കുട്ടി

സിനിമയുടെ ഛായാഗ്രഹണം സബിൻ ഊരാളിക്കണ്ടി, സംഗീതം- ഡോൺ വിൻസെന്റ്, ചിത്രസംയോജനം- ചമൻ ചാക്കോ, കോ പ്രൊഡ്യൂസർ- ഷെറിൻ റേച്ചൽ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അരുൺ സി തമ്പി, സൗണ്ട് ഡിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം- വിനോദ് പട്ടണക്കാടന്‍, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ടിനോ ഡേവിസ് & വിശാഖ് സനൽകുമാർ, പി ആർ ഒ – വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻസ്- സർക്കാസനം എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. അതേസമയം ഈ വർഷത്തെ IFFK ബുക്കിംഗ് ആരംഭിച്ചു. നിരവധി ചിത്രങ്ങളാണ് ഇത്തവണ ഐ എഫ് കെ യിൽ പ്രദർശിപ്പിക്കുക.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ