AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sasikumar: ‘കോളേജുകളിൽ സിനിമ പ്രൊമോഷൻ പരിപാടികൾക്ക് പോകാത്തത് ആ കാരണത്താൽ’; ശശികുമാർ

Actor Sasikumar: കോളേജുകളിലോ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലോ തന്റെ സിനിമയുടെ പ്രൊമോഷൻ പരിപാടികളോ ട്രെയിലർ ലോഞ്ചോ വയ്ക്കരുതെന്ന് തന്റെ നിർമാതാക്കളോട് ആവശ്യപ്പെടാറുണ്ടെന്ന് ശശികുമാർ.

Sasikumar: ‘കോളേജുകളിൽ സിനിമ പ്രൊമോഷൻ പരിപാടികൾക്ക് പോകാത്തത് ആ കാരണത്താൽ’; ശശികുമാർ
Actor SasikumarImage Credit source: Instagram
Nithya Vinu
Nithya Vinu | Published: 07 Jul 2025 | 04:53 PM

മലയാളികളുടെ പ്രിയപ്പെട്ട തമിഴ് നടനാണ് ശശികുമാർ. സുബ്രഹ്മണ്യപുരം എന്ന ഹിറ്റ് ചിത്രത്തിലൂടെ എത്തിയ അദ്ദേഹം ഇന്ന് നായകനായും സംവിധായകനുമായി സിനിമാമേഖലയിൽ നിറഞ്ഞുനിൽക്കുകയാണ്. താരത്തിന്റേതായി തിയറ്ററിലെത്തിയ ടൂറിസ്റ്റ് ഫാമിലിയും മികച്ച പ്രതികരണമാണ് നേടിയത്.

ഇപ്പോഴിതാ, കോളേജുകളിൽ തന്റെ സിനിമകളുടെ പ്രൊമോഷന് പരിപാടികൾ വയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കോളേജുകളിലോ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലോ തന്റെ സിനിമയുടെ പ്രൊമോഷൻ പരിപാടികളോ ട്രെയിലർ ലോഞ്ചോ വയ്ക്കരുതെന്ന് തന്റെ നിർമാതാക്കളോട് ആവശ്യപ്പെടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ഫ്രീഡത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ സിനിമകളുടെ പ്രൊമോഷൻ പരിപാടികൾ കോളേജിലോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ നടത്തുന്നത് ഇഷ്ടമല്ലാത്ത ആളാണ് ഞാൻ. സിനിമയുടെ പ്രൊമോഷന് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മിസ് യൂസ് ചെയ്യുന്നതിനോട് താൽപര്യമില്ല. ഇക്കാര്യം എന്റെ നിർമാതാക്കളോടും പറഞ്ഞിട്ടുണ്ട്.

നന്ദൻ, ടൂറിസ്റ്റ് ഫാമിലി എന്നിവയുടെ പ്രൊമോഷൻ പരിപാടികൾക്ക് കോളേജിൽ പോകണമെന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്ന് നിർമാതാക്കളോട് വ്യക്തമാക്കിയിരുന്നു. അവർ അത് അം​ഗീകരിക്കുകയും ചെയ്തു. കോളേജിൽ പഠിക്കാൻ വരുന്ന കുട്ടികളോട് അവിടെ പോയി എന്റെ സിനിമകളെ കാണണം എന്ന് ആവശ്യപ്പെടാൻ എനിക്ക് ​ആ​ഗ്രഹമില്ല. അവർ കോളേജിൽ വരുന്നത് പഠിക്കാനാണ്. എൻ്റെ സിനിമകൾ‌ കാണണമെന്ന് പറഞ്ഞ് അവരുടെ പഠിപ്പിനെ ഇല്ലാതാക്കുന്നത് എനിക്ക് ഇഷ്ടമല്ല’, ശശികുമാർ പറയുന്നു.