Dhyan Sreenivasan: താൻ ആദ്യമായി കാണുന്ന സ്റ്റാർ അനൂപ് മേനോൻ ആയിരുന്നു എന്ന് ധ്യാൻ; മറുപടി നൽകി അനൂപ് മേനോൻ
Dhyan Sreenivasan And Anoop Menon: താൻ ആദ്യമായി കാണുന്ന താരം അനൂപ് മേനോൻ ആയിരുന്നു എന്ന് ധ്യാൻ ശ്രീനിവാസൻ്റെ വെളിപ്പെടുത്തൽ. ഇതിന് അനൂപ് മേനോൻ മറുപടി നൽകുകയും ചെയ്തു.
താൻ ആദ്യമായി കാണുന്ന സ്റ്റാർ അനൂപ് മേനോൻ ആയിരുന്നു എന്ന് ധ്യാൻ ശ്രീനിവാസൻ. തനിക്കന്ന് അദ്ദേഹത്തോട് ഭയഭക്തി ബഹുമാനം ആണ് എന്നും ധ്യാൻ പറഞ്ഞു. എന്നാൽ, അന്നും ഇന്നും തന്നോട് ധ്യാന് ഭയഭക്തി ബഹുമാനം ഇല്ലെന്ന് അനൂപ് മേനോൻ മറുപടി പറഞ്ഞു. ഇരുവരും ഒന്നിക്കുന്ന ‘രവീന്ദ്രാ, നീ എവിടെ?’ എന്ന സിനിമയുടെ പ്രമോഷൻ ഇൻ്റർവ്യൂവിനിടെയായിരുന്നു സംഭവം.
“ഞാൻ ആദ്യമായി കാണുന്ന സൂപ്പർ സ്റ്റാർ അനൂപേട്ടനാണ്. ഞാൻ അസിസ്റ്റൻ്റ് ഡയറക്ടറായി തുടങ്ങിയ സിനിമയിൽ അനൂപേട്ടനായിരുന്നു നായകൻ. അന്ന് അനൂപേട്ടൻ പീക്കിലായിരുന്നു. ഒട്ടും സമയമില്ല. അങ്ങനെ തിരക്ക് പിടിച്ചിരിക്കുന്ന സമയത്താണ് അനൂപേട്ടൻ ആ സിനിമയിൽ അഭിനയിക്കാൻ വരുന്നത്. ഞാൻ ആദ്യമായി കാണുന്ന സ്റ്റാർ അനൂപേട്ടനാണ്. എന്നുവച്ചാൽ ഒരു ഷൂട്ടിങ് സെറ്റിൽ. അതിന് മുന്നേ മുകേഷങ്കിൾ ആയിക്കോട്ടെ, ലാലങ്കിൾ ആയിക്കോട്ടെ. ഇവരെയൊക്കെ ചെറുപ്പം മുതൽ കാണുന്നുണ്ട്. അച്ഛൻ്റെ സുഹൃത്തുക്കളായിരുന്നു, സഹപ്രവർത്തകരായിരുന്നു. പക്ഷേ, ഒരു ക്യാമറയുടെ മുന്നിൽ നിന്ന് അഭിനയിക്കുന്ന സ്റ്റാർ എന്ന നിലയിൽ ഞാൻ ആദ്യം കാണുന്നത് അനൂപേട്ടനെ ആയിരുന്നു. അനൂപേട്ടൻ്റെ അടുത്തെത്തുമ്പോൾ എനിക്ക് ഭയഭക്തി ബഹുമാനം ആയിരുന്നു.”- ധ്യാൻ പറഞ്ഞു.
Also Read: Sasikumar: ‘കോളേജുകളിൽ സിനിമ പ്രൊമോഷൻ പരിപാടികൾക്ക് പോകാത്തത് ആ കാരണത്താൽ’; ശശികുമാർ




“അതെയതെ. ഭയങ്കരമായിട്ട് ഉണ്ട്. കുറച്ചുമുന്നേ ഞാൻ വന്നപ്പോഴുള്ള ഭയഭക്തി ബഹുമാനം കണ്ടതാണല്ലോ. ഇന്ന് പോട്ടെ, അന്നില്ല ഭയഭക്തി ബഹുമാനം.”- അനൂപ് മേനോൻ മറുപടി നൽകി.
മനോജ് പാലോടൻ്റെ സംവിധാനത്തിൽ അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘രവീന്ദ്രാ, നീ എവിടെ?’. അബാം മൂവീസിൻ്റെ ബാനറിൽ അബ്രഹാം മാത്യു ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഈ മാസം തന്നെ സിനിമ തീയറ്ററുകളിലെത്തി.