Sidharth Prabhu: മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
Sidharth Prabhu: ചിങ്ങവനം പോലീസ് ഇന്ന് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും...
കോട്ടയം: മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർത്ഥd പ്രഭുവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. സംഭവത്തിൽ ചിങ്ങവനം പോലീസ് ഇന്ന് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും. സിദ്ധാർത്ഥിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. മദ്യപിച്ച് ലക്കില്ലാതെ സിദ്ധാർത്ഥ് ഓടിച്ച വാഹനം അമിത വേഗതയിൽ എത്തി ലോട്ടറി വില്പനക്കാരന് പരിക്കേറ്റിരുന്നു.
ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇത് ചോദ്യം ചെയ്യാൻ എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പോലീസിനെയും നടൻ ആക്രമിച്ചിരുന്നു. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് സിദ്ധാർത്ഥിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഡിസംബർ 24നാണ് സംഭവം. രാത്രിയിൽ എം സി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപത്ത് വെച്ചാണ് സിദ്ധാർത്ഥിന്റെ വണ്ടി അപകടം ഉണ്ടാക്കിയത്. കോട്ടയം ഭാഗത്ത് നിന്നാണ് നടൻ വാഹനം ഓടിച്ചെത്തിയത്.
ALSO READ:എന്നെ വിട്രാ… മാറെടാ! മദ്യപിച്ച് ലക്കില്ലാതെ നടുറോഡിൽ ഉരുണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നായകൻ
തുടർന്ന് നിയന്ത്രണം വിട്ട് ലോട്ടറി വില്പനക്കാരനെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റയാളെ ഉടനെ തന്നെ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരോടും സിദ്ധാർത്ഥ് കയർക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ നാട്ടുകാരെ അസഭ്യം പറഞ്ഞ നടൻ റോഡിൽ കിടന്നു ഉരുളുന്ന സിദ്ധാർത്ഥിന്റെ വീഡിയോകളും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സിദ്ധാർത്ഥ പ്രഭു. മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും സീരിയലുകളുടെ ബാലതാരമായി എത്തിയതാണ് നടൻ. തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതൽ സിദ്ധാർത്ഥ പ്രഭു മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറി. തട്ടിയും മുട്ടിയും എന്ന പരമ്പരയിൽ മഞ്ജു പിള്ളയുടെ മകനായാണ് അഭിനയിച്ചത്. പിന്നീട് ചില സിനിമകളിലും വേഷമിട്ടു. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയിൽ അഭിനയം ആരംഭിച്ചത്. സീരിയലിൽ കേന്ദ്ര കഥാപാത്രമായ ലക്ഷ്മിയുടെ ഭർത്താവായാണ് സിദ്ധാർത്ഥ് എത്തിയത്.