5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Madhu Birthday: മധുവിന്റെ പിറന്നാൾ ദിനത്തിൽ പൊന്നാടയണിയിച്ച് സുരേഷ് ഗോപി; പകരം നൽകിയത് ഒരു സ്വർണമോതിരം!

Suresh Gopi Visit to Madhu's Home on his Birthday:സുരേഷ് ഗോപി മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പകരമായി മലയാള സിനിമയുടെ കാരണവർ നൽകിയത് ഒരു സ്വർണമോതിരം.കേന്ദ്രമന്ത്രിയായതിലുള്ള അഭിനന്ദന സൂചകമായിട്ടായിരുന്നു സമ്മാനം.

Madhu Birthday: മധുവിന്റെ പിറന്നാൾ ദിനത്തിൽ പൊന്നാടയണിയിച്ച് സുരേഷ് ഗോപി; പകരം നൽകിയത് ഒരു സ്വർണമോതിരം!
സുരേഷ് ഗോപി മധുവിന്റെ വസതിയിൽ (image credits: Facebook)
Follow Us
sarika-kp
Sarika KP | Published: 24 Sep 2024 08:05 AM

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ കാരണവരുടെ പിറന്നാൾ ആഘോഷം. തൊണ്ണൂറ്റിയൊന്നാം പിറന്നാൾ മധുരത്തിൽ നിൽക്കുന്ന മധുവിന് നിരവധി പേരാണ് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്. താരത്തിന്റെ പിറന്നാൾ  ലളിതമായി ആഘോഷിച്ചെങ്കിലും മലയാള സിനിമയുടെ കാരണവരെ കാണാൻ അപ്രതീക്ഷിതമായി എത്തിയ അതിഥികളുടെ കടന്നുവരവ് പിറന്നാളിന്റെ മധുരം ഇരട്ടിയാക്കി. ഇത്തരത്തിൽ കാണാൻ എത്തിയവരിൽ പ്രധാനിയായിരുന്നു നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സുരേഷ് ​ഗോപി നടൻ മധുവിന് പിറന്നാൾ ആശംസിക്കാൻ എത്തിയത്.

ഭാര്യ രാധികയും അമ്മ ഇന്ദിരെയും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു. മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിലാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും നേരിട്ടെത്തിയത്. ഏറെ നേരും മധുവിനും കുടുംബത്തിനൊപ്പം ചിലവഴിച്ച ശേഷമാണ്  സുരേഷ് ഗോപി ഇവിടെ മടങ്ങിയത്. ഇവർക്കൊപ്പം പിറന്നാൾ മധുരം പങ്കിട്ട് മധു ഇങ്ങനെ പറഞ്ഞു. ‘വളരെ സന്തോഷം. എല്ലാവരും കൂടിയെത്തുമെന്ന് പ്രതീക്ഷിച്ചതല്ല. ഇതിനു ശേഷം സുരേഷ് ഗോപി മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പകരമായി മലയാള സിനിമയുടെ കാരണവർ നൽകിയത് ഒരു സ്വർണമോതിരം !.കേന്ദ്രമന്ത്രിയായതിലുള്ള അഭിനന്ദന സൂചകമായിട്ടായിരുന്നു സമ്മാനം. കേന്ദ്രമന്ത്രിയായതിനുശേഷം ഇതാദ്യമായാണ് സുരേഷ് ഗോപി മലയാളത്തിന്റെ കാരണവരെ നേരില്‍ കാണുന്നത്.

Also read-Happy Birthday Madhu: മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് പിറന്നാൾ മധുരം; തൊണ്ണൂറ്റിയൊന്നിന്റെ നിറവിൽ മധു

പിറന്നാളിനു ഉണ്ടാക്കിയ പായസത്തിനു രുചിയേറെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ചോതി’ നക്ഷത്രക്കാരനായ മധുവിന്റെ നാൾ അനുസരിച്ചുള്ള പിറന്നാൾ വരുന്ന 5ന് ആണ്. ആ ദിവസം വലിയൊരു ആഘോഷമാക്കാൻ ആലോചിക്കുന്നുണ്ടെന്നും മധു അനുമതി നൽകിയെന്നും സുരേഷ് ഗോപി അറിയിച്ചു. ‘ലാലിനെയും മമ്മൂട്ടിയെയും വിളിച്ച് സംസാരിച്ചശേഷം ഇക്കാര്യം ഉറപ്പിക്കും. ചെറിയ രീതിയിൽ ഈ വീട്ടിൽ തന്നെ ആഘോഷം നടത്താനാണ് മധുസാറിനു താൽപര്യം’’- സുരേഷ്‌ ഗോപി പറഞ്ഞു.

ചെറിയൊരു സദ്യയോടുകൂടിയാണ് പിറന്നാൾ ആഘോഷം നടത്തിയത്. പിറന്നാൾ ആശംസിക്കാൻ എത്തിയവർക്കെല്ലാം പായസം നൽകി. ഭാര്യയുടെ മരണശേഷം മധു പിറന്നാളുകൾ കാര്യമായി ആഘോഷിക്കാറില്ല. മകൾ ഉമയുടെ നേതൃത്വത്തിലാണ് സദ്യയും ഒരുക്കിയത്. പതിവുപോലെ ക്ഷേത്രങ്ങളിൽ അർച്ചനയും നിവേദ്യവും നൽകി. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രതാരങ്ങൾ സമൂഹമാധ്യമത്തിലൂടെ മധുവിന് പിറന്നാൾ ആശംസകൾ നേർന്നു.

Latest News