Wayanad Landslide: ‘അഗാധമായ ദുഃഖം’; വയനാട് ദുരന്തത്തിൽ അനുശോചനമറിയിച്ച് നടൻ വിജയ്

Wayanad Landslide Updates: വയനാട്ടിലെ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ വിജയ്. എന്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം എന്നും അദ്ദേഹം പറഞ്ഞു.

Wayanad Landslide: അഗാധമായ ദുഃഖം; വയനാട് ദുരന്തത്തിൽ  അനുശോചനമറിയിച്ച് നടൻ വിജയ്

(Image Courtesy: PTI, Pinterest)

Updated On: 

30 Jul 2024 19:46 PM

വയനാട്ടിലെ ഉരുൾപൊട്ടലിൽ അനുശോചനമറിയിച്ച് നടനും ‘തമിഴ് വെട്രി കഴകം’ പാർട്ടി സ്ഥാപകനുമായ വിജയ്. തമിഴ് വെട്രി കഴകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ആയിരുന്നു പ്രതികരണം.

“കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എന്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർത്ഥിക്കുന്നു” എന്നാണ് വിജയ് പറഞ്ഞത്.

അതേ സമയം, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടിയന്തര സഹായമായി 5 കോടി രൂപ പ്രഖ്യാപിച്ചു. അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു അനുശോചനം രേഖപ്പെടുത്തുകയും, എല്ലാ സഹായ സഹകരണങ്ങളും നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

READ MORE: സഹായമായി 5 കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ; യുഡിഎഫ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കണമെന്ന് രാഹുൽ

ഇന്ന് പുലർച്ചെ ഉണ്ടായ കനത്ത മഴയിലാണ് വയനാട്ടിൽ ഉരുൾപൊട്ടിയതു. ചൂരൽമല, മുണ്ടക്കൈ, അട്ടമല, എന്നീ പ്രദേശങ്ങളിൽ ആണ് ദുരന്തമുണ്ടായത്. ഇതുവരെ 114 മരണമാണ് സ്ഥിതീകരിച്ചിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും