Vijayaraghavan about Empuraan: ‘വിവാദം ആരുണ്ടാക്കിയാലും തികഞ്ഞ പുച്ഛം മാത്രം’; എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച് വിജയരാഘവൻ

Vijayaraghavan about Empuraan: വിവാദങ്ങളെ എങ്ങനെ കാണുന്നുവെന്ന ചോ​ദ്യത്തിനായിരുന്നു മറുപടി. വിവാദങ്ങൾ ആര് ഉണ്ടാക്കിയാലും തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നതെന്നും അതാണ് തന്റെ നിലപാടെന്നും വിജയരാഘവൻ പറഞ്ഞു.

Vijayaraghavan about Empuraan: വിവാദം ആരുണ്ടാക്കിയാലും തികഞ്ഞ പുച്ഛം മാത്രം; എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച് വിജയരാഘവൻ

വിജയരാഘവൻ

Published: 

07 Apr 2025 | 01:40 PM

റെക്കോർഡുകൾ‌ തകർത്ത് ഇന്ത്യൻ സിനിമയിൽ തന്നെ അത്ഭുതമായി മുന്നേറുകയാണ് എമ്പുരാൻ. പ്രേക്ഷകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് തിയറ്ററുകളിലെത്തിയ മോഹൻലാൽ പൃഥ്വിരാജ് ചിത്രം വലിയ വിവാദങ്ങൾക്കാണ് തിരി തെളിയിച്ചത്. എന്നാൽ ഇത്തരം വിവാദങ്ങൾക്കും വെട്ടി തിരുത്തലുകൾക്കും ഒന്നും ചിത്രത്തിന്റെ വിജയത്തെ തടയാനായില്ല.

ഇപ്പോഴിതാ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയാണ് നടൻ വിജയരാഘവൻ. എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തെ തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നതെന്ന് വിജയ രാഘവൻ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ALSO READ: റഷ്യയിലേക്ക് പോകണമെന്ന് പൃഥിരാജ്; എംഎ ബേബിയുടെ ഇടപെടലില്‍ വിസയെത്തി; വെളിപ്പെടുത്തല്‍

വിവാദങ്ങളെ എങ്ങനെ കാണുന്നുവെന്ന ചോ​ദ്യത്തിനായിരുന്നു മറുപടി. വിവാദങ്ങൾ ആര് ഉണ്ടാക്കിയാലും തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നതെന്നും അതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘പ്രൊപ്പ​ഗാണ്ട ഒരു കലയ്ക്ക് പറ്റിയ സാധനമല്ല. ദ ലീസ്റ്റ് പ്രൊപ്പ​ഗാണ്ട ഇസ് ദ ബെസ്റ്റ് പ്രൊപ്പ​ഗാണ്ട എന്നാണ് പറയുന്നത്. അവരറിയാതെ അവരിലേക്ക് നമ്മളത് എത്തിക്കണം. അത് തന്നെയാണ് സിനിമകളിലും നാടകങ്ങളിലും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എംപുരാൻ ഒരു പ്രൊപ്പ​ഗാണ്ട സിനിമയാണോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.  അത് എനിക്ക് അറിയില്ല. ഞാൻ എമ്പുരാൻ കണ്ടിട്ടില്ല. ആളുകൾ പറയുന്നത് കേൾക്കുന്നുണ്ട്, എന്നല്ലാതെ അത് എന്താണെന്ന് എനിക്കറിയില്ല. ഞാൻ എമ്പുരാൻ സിനിമയെ കുറിച്ചല്ല പറയുന്നത്. ഒരു പ്രൊപ്പഗാണ്ടയായി നമ്മൾ ഏതൊരു കാര്യം ഉപയോഗിച്ചാലും അത് പ്രൊപ്പ​ഗാണ്ട ആണെന്ന് മനസ്സിലായാൽ നമ്മൾ വിചാരിക്കുന്ന ആ സംഭവത്തിലേക്ക് അത് എത്തില്ല.

ഒരു പ്രത്യേക വിഭാ​ഗം, അവർക്ക് വേണ്ടി പറയുന്നു എന്നല്ലേ തോന്നുകയുള്ളൂ. അതിലൂടെ എന്തെങ്കിലും മാറ്റം വരുമോ? ആർക്കെങ്കിലും അത് കണ്ടാൽ മാറ്റം വരുമോ? ഇത്തരം കാര്യങ്ങൾ കൊണ്ട് നന്മയുണ്ടാകില്ല, പകരം കൂടുതൽ സങ്കീർണമാക്കാനേ പറ്റുകയുള്ളൂ’വെന്നും വിജയരാഘവൻ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ