Unnikkannan: ‘അണ്ണനെ കാണാന്‍ പറ്റിയില്ല, ഭയങ്കര ചൂടും വെയിലും’; വിജയ്‌യുടെ പാര്‍ട്ടി സമ്മേളന സ്ഥലത്ത് ഉണ്ണിക്കണ്ണന്റെ മിഠായി വിതരണം

Vijay Fan Unnikkannan's Latest Video: അടുത്ത പടത്തിലെങ്കിലും അണ്ണന്റെ പുറകില്‍ നിന്നാല്‍ മതി. ഡയലോഗ് ഒന്നും വേണ്ട. അതിന് എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്ത് തരാമോ? ഇതൊക്കെ കാണുന്ന സിനിമാ താരങ്ങളൊന്നും സങ്കടപ്പെടേണ്ട, നിങ്ങളുടെ കൂടെയെല്ലാം എനിക്ക് അഭിനയിക്കണം.

Unnikkannan: അണ്ണനെ കാണാന്‍ പറ്റിയില്ല, ഭയങ്കര ചൂടും വെയിലും; വിജയ്‌യുടെ പാര്‍ട്ടി സമ്മേളന സ്ഥലത്ത് ഉണ്ണിക്കണ്ണന്റെ മിഠായി വിതരണം

ഉണ്ണിക്കണ്ണന്‍ (Image Credits: Screengrab)

Updated On: 

04 Nov 2024 18:53 PM

നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി മലയാളി ആരാധകന്‍ ഉണ്ണിക്കണ്ണന്‍. സമ്മേളന നഗരിയിലെത്തി ഉണ്ണിക്കണ്ണന്‍ മിഠായി വിതരണം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സമ്മേളനം നടക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഉണ്ണിക്കണ്ണന്‍ വിക്രവാണ്ടിയിലെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള വിജയ് ആരാധകനാണ് താനെന്നാണ് ഉണ്ണിക്കണ്ണന്‍ അവിടെയുള്ളവരോട് സ്വയം പരിചയപ്പെടുത്തുന്നത്. ഇത് കേട്ടത്തോടെ പലരും കയ്യടിച്ച് ഉണ്ണിക്കണ്ണനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

കഴുത്തിലും കയ്യിലുമെല്ലാം വിജയ്‌യുടെ ഫോട്ടോ തൂക്കിയിട്ടാണ് ഉണ്ണിക്കണ്ണന്‍ നടന്നത്. എന്നാല്‍ വിജയിയെ നേരിട്ട് കാണാതെ മടങ്ങി പോരേണ്ടി വന്നിരിക്കുകയാണ് ഉണ്ണിക്കണ്ണന്. കനത്ത ചൂടാണ് ഉണ്ണിക്കണ്ണനെ ചതിച്ചത്.

Also Read: TVK Party: ജാതി സെൻസസ് നടത്തണം; ഡിഎംകെ രാഷ്ട്രീയ എതിരാളി, പാർട്ടിയുടെ രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കി വിജയ്

‘ഞാന്‍ തനിച്ചാണ് വന്നത്. ഞാന്‍ ഈ മുടിയും താടിയും വെച്ചിരിക്കുന്നത് വൈറലാകാനല്ല. പകരം എനിക്ക് വിജയ് സാറിനെ ഒന്ന് കാണണം. അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോള്‍ കാണാന്‍ പോയിരുന്നു, അന്ന് ഒരു മിന്നായം പോലെയാണ് കണ്ടത്. ഇപ്പോള്‍ എല്ലാവരും എന്നെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ്. ഞാനെന്ത് തെറ്റാണ് ചെയ്തത്. കാശുള്ളവര്‍ക്ക് മാത്രമേ ഇതൊക്കെ പറ്റൂ. എന്നെപ്പോലെ ഒരാള്‍ക്ക് എങ്ങനെ പറ്റാനാണ്. വിജയ് അണ്ണനെ ഒന്ന് കാണാന്‍ പറ്റിയാല്‍ മതി.

ഉണ്ണിക്കണ്ണന്‍ പങ്കുവെച്ച വീഡിയോ

 

അടുത്ത പടത്തിലെങ്കിലും അണ്ണന്റെ പുറകില്‍ നിന്നാല്‍ മതി. ഡയലോഗ് ഒന്നും വേണ്ട. അതിന് എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്ത് തരാമോ? ഇതൊക്കെ കാണുന്ന സിനിമാ താരങ്ങളൊന്നും സങ്കടപ്പെടേണ്ട, നിങ്ങളുടെ കൂടെയെല്ലാം എനിക്ക് അഭിനയിക്കണം.

Also Read: TVK Party Conference: വിജയ്‌യുടെ പാര്‍ട്ടി സമ്മേളനത്തിന് പോയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു മരണം; മൂന്നുപേര്‍ക്ക്‌ പരിക്ക്

സമ്മേളനത്തിന് ഞാന്‍ നില്‍ക്കുന്നില്ല. ഭയങ്കര ചൂടും വെയിലുമാണ്, തലവേദന എടുക്കുന്നു. നേരം വൈകിയാല്‍ തിരിച്ച് വണ്ടി കിട്ടില്ല. പത്ത് കിലോമീറ്ററോളം നടന്നു. വയ്യാത്തത് കൊണ്ടാണ് തിരിച്ച് വരുന്നത്. എല്ലാവരും എന്നെ സപ്പോര്‍ട്ട് ചെയ്യുക,’ ഉണ്ണിക്കണ്ണന്‍ വീഡിയോയില്‍ പറയുന്നു.

ഉണ്ണിക്കണ്ണന്‍ പങ്കുവെച്ച വീഡിയോ

 

നടന്‍ വിജയ്‌യോടുള്ള കടുത്ത ആരാധനയാണ് ഉണ്ണിക്കണ്ണനെ വൈറലാക്കിയത്. വിജയ്‌യെ കാണുന്നത് വരെ വെട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഇയാള്‍ മുടിയും താടിയും വളര്‍ത്തുന്നുണ്ട്. കൂടാതെ വിജയ്‌യെ കാണാനായി അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നതും വൈറലായിരുന്നു. പാലക്കാട് മംഗലം ഡാം സ്വദേശിയാണ് ഉണ്ണിക്കണ്ണന്‍.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും