Amala Paul Baby: “ഇറ്റ്സ് എ ബോയ്!! മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ”; ഇളയുമായി അമല പോൾ വീട്ടിലെത്തി

Amala Paul: ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂൺ 11 നായിരുന്നു കുഞ്ഞിൻറെ ജനനം എന്നും പോസ്റ്റിൽ ജഗത് പറയുന്നുണ്ട്.

Amala Paul Baby: ഇറ്റ്സ് എ ബോയ്!! മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ; ഇളയുമായി അമല പോൾ വീട്ടിലെത്തി

അമല പോളും കുഞ്ഞും വീട്ടിലേക്ക് വരുന്ന ദൃശ്യം. (Image credits: Instagram)

Updated On: 

18 Jun 2024 19:30 PM

സിനിമാ നടി അമല പോൾ ആൺകുഞ്ഞിന് ജന്മം നൽകി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അമല പോൾ ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത പുറത്തുവന്നത്. ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂൺ 11 നായിരുന്നു കുഞ്ഞിൻറെ ജനനം എന്നും പോസ്റ്റിൽ ജഗത് പറയുന്നുണ്ട്.

“ഇറ്റ്സ് എ ബോയ്!!, മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ, ഇളയ്” എന്ന ക്യാപ്ഷനോടെ ആണ് കുഞ്ഞിന്റെയും കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെയും വീഡിയോ ജഗത് ഇൻസ്റ്റാ​ഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ ആശംസകളുമായി താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് എത്തിയത്.

ALSO READ: ആട് ജീവിതം എന്ന് ഒടിടിയിൽ കാണാം? അറിഞ്ഞിരിക്കേണ്ടത് ഇതാ..

ഗുജറാത്തിലെ സൂറത്തിലായിരുന്ന അമലപോളിൻറെ ബേബി ഷവർ പാർട്ടി നടന്നത്. ഗുജറാത്തിയായ ജഗതിൻറെ ആചാര പ്രകാരമായിരുന്നു ഈ ആഘോഷങ്ങൾ. ആടു ജീവിതമാണ് അമല പോൾ അഭിനയിച്ച അവസാന ചിത്രം. ചിത്രം ബോക്സോഫീസിൽ വലിയ വിജയമായിരുന്നു.

നേരത്തെ നിറവയറുമായാണ് ആടുജീവിതത്തിൻറെ പ്രമോഷനും മറ്റും അമല എത്തിയിരുന്നത്. നിറവയറുമായി അടുത്തിടെ ഒരു ഫാഷൻ ഷോയിലും അമല പങ്കെടുത്തിരുന്നു.

2023 നവംബർ ആദ്യ വാരമായിരുന്നു അമല പോളും ജ​ഗതും തമ്മിലുള്ള വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശിയാണ് ജഗത് ദേശായി. അമല പോളിൻറെ രണ്ടാം വിവാഹമാണ് ഇത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ