Actress Anjali Nair: ചക്ക തന്നെയാണ് താമര! ഈ വാചകം എന്റേതല്ല; അഞ്ജലി നായർ പറയുന്നു

Actress Anjali Nair about Election Failure:ചക്ക ചിഹ്നത്തിൽ മത്സരിക്കുമ്പോൾ അഞ്ജലി നായർ പറഞ്ഞത് ബിജെപിയുടെ താമരയ്ക്കും ചക്കയ്ക്കും തമ്മിൽ സാമ്യമുണ്ട് എന്നായിരുന്നു. ചക്ക തുറന്നു കഴിയുമ്പോൾ അത് താമര പോലെയല്ലേ താമര തന്നെയല്ലേ ചക്ക എന്നതായിരുന്നു അഞ്ജലിയുടെ ആപ്തവാക്യം. ഇതും ട്രോളന്മാർ ഏറ്റെടുത്തു. ഇപ്പോൾ താനിങ്ങനെ പറയാനിടയായ കാരണത്തെ കുറിച്ചാണ് അഞ്ജലി നായർ പ്രതികരിക്കുന്നത്..........

Actress Anjali Nair: ചക്ക തന്നെയാണ് താമര! ഈ വാചകം എന്റേതല്ല; അഞ്ജലി നായർ പറയുന്നു

Anjali Nair

Updated On: 

07 May 2026 | 12:29 PM

തോറ്റിട്ടും അഞ്ജലി നായരെ വിടാതെ പിടികൂടുകയാണ് ട്രോളന്മാർ. തോറ്റ എംഎൽഎ എന്നാണ് ഇപ്പോൾ അഞ്ജലി നായരെ ട്രോളന്മാർ ഓമനപ്പേരിട്ട് വിളിക്കുന്നത്. എന്നാൽ ഇതിനൊന്നും തനിക്ക് യാതൊരു പരിഭവവും വിഷമവുമില്ല എന്നാണ് നടിയുടെ പ്രതികരണം. ഇതൊക്കെ ഓരോരുത്തരുടെ കഴിവല്ലേ അത് നമ്മൾ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് എന്നും അഞ്ജലി നായർ ചോദിക്കുന്നു. ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയായ തൃപ്പൂണിത്തറയിൽ മത്സരിക്കുമ്പോൾ ആത്മാവിശ്വാസമല്ല അമിത ആത്മവിശ്വാസമായിരുന്നു അഞ്ജലി നായർക്ക്.

ഇനി ഇവരെങ്ങാനും ജയിക്കുമോ എന്ന് ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച നടന്നത്. ഒപ്പം താൻ ഇപ്പോഴേ തൃപ്പൂണിത്തറക്കാരുടെ എംഎൽഎ ആയി മാറിയെന്നാണ് അവരുടെ പ്രതികരണം എന്നും താനൊരു മന്ത്രിയോ എംഎൽഎയോ ആകുമെന്ന് അച്ഛനും പണ്ട് പറഞ്ഞിരുന്നതായി അഞ്ജലി നായർ പ്രതികരിച്ചു.

സ്വയം പ്രഖ്യാപിത എംഎൽഎയായി തന്റെ ചിഹ്നത്തെ ഏറ്റവും നല്ല രീതിയിൽ തന്നെ ആളുകൾക്കിടയിലേക്ക് എത്തിക്കുവാനും അഞ്ജലി നായർ ആ ഒരു കാലയളവിൽ ശ്രമിച്ചിരുന്നു. ചക്ക ചിഹ്നത്തിൽ മത്സരിക്കുമ്പോൾ അഞ്ജലി നായർ പറഞ്ഞത് ബിജെപിയുടെ താമരയ്ക്കും ചക്കയ്ക്കും തമ്മിൽ സാമ്യമുണ്ട് എന്നായിരുന്നു. ചക്ക തുറന്നു കഴിയുമ്പോൾ അത് താമര പോലെയല്ലേ താമര തന്നെയല്ലേ ചക്ക എന്നതായിരുന്നു അഞ്ജലിയുടെ ആപ്തവാക്യം. ഇതും ട്രോളന്മാർ ഏറ്റെടുത്തു. ഇപ്പോൾ താനിങ്ങനെ പറയാനിടയായ കാരണത്തെ കുറിച്ചാണ് അഞ്ജലി നായർ പ്രതികരിക്കുന്നത്. ചക്ക തന്നെയാണ് താമര താമര തന്നെയാണ് ചക്ക എന്ന് പറഞ്ഞത് ആദ്യം ഞാനല്ല എന്നോട് ഒരു അമ്മ പറഞ്ഞ കാര്യമാണ് ഞാൻ അത് അപ്പോൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് അഞ്ജലി നായർ പ്രതികരിക്കുന്നു.

ALSO READ:ആര് മുഖ്യമന്ത്രിയാകണം? നടൻ സിദ്ധീഖ് പരസ്യമാക്കിയ പിന്തുണ

ഒരു സങ്കടോം ഇല്ലാ…..

ആ പ്രായമായ അമ്മയുടെ വാക്കുകളിൽ നിന്നും ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് ആ സമയത്ത് താൻ അത് ഏറ്റുപറഞ്ഞത് എന്നും അഞ്ജലി നായർ പറഞ്ഞു. മാത്രമല്ല അതൊന്നും പറഞ്ഞതിൽ ഇപ്പോഴും തനിക്ക് യാതൊരു സങ്കടവും തോന്നുന്നില്ല. നമ്മളോടുള്ള സ്നേഹം കൊണ്ട് വരില്ലേ അവർ അങ്ങനെയൊക്കെ പറഞ്ഞത് എന്ന് അഞ്ജലി നായർ ചോദിക്കുന്നു. കളിയാക്കലുകൾ തുടരട്ടെ എന്നും രാഷ്ട്രീയപരമായി ഇനിയും തനിക്ക് ആവുന്ന രീതിയിൽ പ്രവർത്തിക്കാൻ തന്നെയാണ് തീരുമാനം എന്നും നടി പ്രതികരിച്ചു. അതേസമയം അഞ്ജലി നായരുടെ തോൽവി പുറത്തായതിന് പിന്നാലെ എന്നെ ഉപദ്രവിക്കരുത് എന്ന് പറയുന്ന തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ അത് റിസൾട്ട് വന്നതിനുശേഷം താൻ പ്രതികരിച്ചതല്ല എന്നും നടി പറയുന്നു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ ആരംഭം മുതൽ തന്നെ തനിക്ക് നേരെ നല്ല രീതിയിലുള്ള നെഗറ്റീവ് കമന്റുകളും ട്രോളുകളും വന്നിരുന്നു. ആ സമയത്താണ് തന്നെ ഉപദ്രവിക്കരുത് എന്നും കളിയാക്കില്ല എന്ന് പറയുന്നില്ല എന്നിരുന്നാലും നിങ്ങളുടെ മനസ്സിന് നല്ലത് എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യണമെന്നും പറഞ്ഞത്. എന്നാൽ ഫലപ്രഖ്യാപനത്തിനുശേഷം ആ വീഡിയോ താൻ ഇപ്പോൾ പറഞ്ഞതാണെന്ന് രീതിയിൽ പ്രചരിക്കുന്നുണ്ട് അത് ശരിയല്ല എന്നും അഞ്ജലി നായർ ഇതിനോടകം തന്നെ വ്യക്തമാക്കി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നുമാണ് 20 20 യുടെയും ഭാഗമായി അഞ്ജലി നായർ മത്സരിച്ചത്. 30000ത്തിൽ അധികം വോട്ടുകൾ താരത്തിന് നേടാൻ ആയെങ്കിലും കോൺഗ്രസാണ് മണ്ഡലത്തിൽ വിജയിച്ചത്. അതേസമയം ആ 30000 ആളുകൾ തന്നെ വിശ്വസിച്ചവരാണ് എന്നും അതിൽ അഭിമാനമുണ്ട് എന്നും അഞ്ജലി നായർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY

Anjali Nair said that there is a similarity between the BJP’s lotus and jackfruit While contesting on the jackfruit symbol, . Anjali’s motto was, “When the jackfruit opens, it looks like a lotus, but the lotus is jackfruit.” This too was taken up by trolls. Now, Anjali Nair is responding to the reason why she had to say this.

Follow Us
Related Stories
AMMA Association Crisis: ജനറൽ ബോഡിയിലെ തർക്കം മൂർച്ഛിച്ചു; ‘അമ്മ’ ഭരണസമിതി രാജിവെച്ചു
Actor Arya :’മൊഴി മാറ്റിയ മലയാളം സിനിമകള്‍ വിജയിക്കില്ല’, അതിന് പിന്നിലെ കാരണം ഇതാണെന്ന് നടന്‍ ആര്യ
Balan Movie : രണ്ട് ദിവസത്തെ കളക്ഷന്‍ 4 കോടിയുമല്ല, ബാലനെ ഏറ്റെടുത്ത് പ്രേക്ഷകര്‍
Vlogger Thoppi: നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗർ തൊപ്പിക്കെതിരെ കേസ്
Renu Sudhi Breast Cancer: ഇപ്പോഴാണോ റിതപ്പനെ ഓർക്കുന്നത്? നീ RCC വന്നൊന്ന് കാണണം, അവിടെയുള്ള രോഗികളുടെ അവസ്ഥ മനസ്സിലാകും! രേണു സുധിക്ക് വീണ്ടും വിമർശനം
Amrutha Suresh: തുടർച്ചയായി കവർ സോങ്ങുകൾ അയച്ചു, ഒടുവിൽ എ.ആർ റഹ്മാൻ്റെ വിളിയെത്തി; ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് പങ്കുവെച്ച് അമൃത സുരേഷ്
ഇടയ്ക്കിടെ ജലദോഷമോ? മരുന്നുവേണ്ട ഉള്ളിയും തേനും മതി
വെള്ളത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഏതെല്ലാം?
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല