Anusree: ‘ഒരു സുപ്രഭാതത്തില്‍ ഞാന്‍ വര്‍ഗീയവാദിയായി, ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയിലെ അം​ഗം ഒന്നും അല്ല’: അനുശ്രീ

Actress Anusree: ഒരു സുപ്രഭാതത്തിൽ തന്നെ ചിലര്‍ വര്‍ഗീയവാദിയാക്കി എന്നും എന്താണ് അതിന് കാരണം എന്ന് തനിക്ക് അറിയില്ലെന്നും അനുശ്രീ പറയുന്നു. താന്‍ മറ്റുള്ളവര്‍ ആരോപിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട ആൾ അല്ലെന്നും അവരെ പിന്തുണച്ച് എവിടേയും സംസാരിച്ചിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി.

Anusree: ഒരു സുപ്രഭാതത്തില്‍ ഞാന്‍ വര്‍ഗീയവാദിയായി, ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയിലെ അം​ഗം ഒന്നും അല്ല: അനുശ്രീ

Anusree (1)

Published: 

02 Jun 2025 16:54 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസിൽ സ്ഥാനം നേടാൻ താരത്തിനു സാധിച്ചു. പിന്നീട് മുൻനിര നായിക നിരയിലേക്ക് അനുശ്രീ എത്തി. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങള്‍ക്കും ഇരയാകുകയും ചെയ്തിട്ടുണ്ട്. സംഘപരിവാര്‍ അനുകൂല നിലപാടാണ് താരം സ്വീകരിച്ചതെന്ന് പറഞ്ഞാണ് താരത്തിനു നേരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞത്.

എന്നാൽ ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു സുപ്രഭാതത്തിൽ തന്നെ ചിലര്‍ വര്‍ഗീയവാദിയാക്കി എന്നും എന്താണ് അതിന് കാരണം എന്ന് തനിക്ക് അറിയില്ലെന്നും അനുശ്രീ പറയുന്നു. താന്‍ മറ്റുള്ളവര്‍ ആരോപിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട ആൾ അല്ലെന്നും അവരെ പിന്തുണച്ച് എവിടേയും സംസാരിച്ചിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

Also Read:‘എന്തൊരു വൃത്തികെട്ട നിയമമാണിത്? ഒന്നാം തീയതികളിൽ ബാറുകളും ക്ലബ്ബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണം’; വിജയ് ബാബു

നാട്ടിലെ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബ ആയത് മുതലാണ് ഇത്തരം ഒരു നീക്കം തനിക്ക് നേരെയുണ്ടായത് എന്നാണ് അനുശ്രീ പറയുന്നത്. ഭാരതാംബയുടെ വേഷം കെട്ടി ഘോഷയാത്രയ്ക്ക് പോകുന്നത് സാധാരണ സംഭവമാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. അന്ന് ആ വേഷം കെട്ടിയതിനു ശേഷം താൻ ഒരു സ്റ്റേജ് ഷോയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നുവെന്നും അവിടെയെത്തി സോഷ്യൽ മീഡിയ നോക്കിയപ്പോഴാണ് തനിക്ക് മേല്‍ വര്‍ഗീയവാദി എന്ന ലേബല്‍ ചാര്‍ത്തി കിട്ടിയ കാര്യം അറിയുന്നതെന്നും നടി പറയുന്നു.

ഇതിനു ശേഷം എന്ത് പോസ്റ്റിട്ടാലും അതിനു താഴെ വന്ന് തന്നെ അധിക്ഷേപിക്കുമെന്നും അത് എന്തിനാണെന്ന് ഇപ്പോഴും തനിക്ക് മനസിലായിട്ടില്ലെന്നും താരം പറയുന്നു. താൻ ക്ഷേത്രത്തിനു സമീപം ജനിച്ചുവളർന്ന കുട്ടിയാണെന്നും ശ്രീകൃഷ്ണജയന്തി ആഘോഷം കുട്ടിക്കാലം മുതൽക്കെ അവിടെ തന്നെയാണ് നടത്താറുള്ളതെന്നും താരം പറഞ്ഞു.

അത് ഒരു പാർട്ട് പരിപാടിയല്ല. താൻ ക്ഷേത്രത്തിലെ എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ട്.തന്നെ സംബന്ധിച്ചിടത്തോളം അതൊരു സാധാരണ സംഭവമാണ് എന്നാണ് താരം പറയുന്നത്. താൻ ഒരു ദൈവവിശ്വാസിയാണ്. ഒരിക്കലും മറ്റ് മതങ്ങളേയോ ദൈവങ്ങളേയോ വിശ്വാസത്തേയോ തള്ളിപ്പറഞ്ഞിട്ടില്ലെന്നും താരം പറയുന്നു.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ