Avika Gor: ‘സംരക്ഷിക്കേണ്ട ബോഡിഗാർഡ് തന്നെ എന്നോടത് ചെയ്തു’; ദുരനുഭവം വെളിപ്പെടുത്തി നടി അവിക ഗോർ

Avika Gor About Her Bodyguard Inappropriate Behavior: അടുത്തിടെ, ഹോട്ടർഫ്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവികയുടെ തുറന്നു പറച്ചിൽ. താൻ മുതിർന്ന ശേഷം ഒരുപാട് അതിക്രമങ്ങളും വെല്ലുവിളികളും നേരിട്ടിട്ടുണ്ടെന്ന് നടി പറയുന്നു.

Avika Gor: സംരക്ഷിക്കേണ്ട ബോഡിഗാർഡ് തന്നെ എന്നോടത് ചെയ്തു; ദുരനുഭവം വെളിപ്പെടുത്തി നടി അവിക ഗോർ

നടി അവിക ഗോർ (Image Credits: Avika Gor Facebook)

Updated On: 

24 Oct 2024 12:01 PM

ബാലിക വധു എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടിയാണ് അവിക ഗോർ. പന്ത്രണ്ടാം വയസിലാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. വളരെ ചെറു പ്രായത്തിൽ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടുകയും ചെയ്തു. ഇപ്പോഴിതാ, താരം തനിക്കുണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ, ഹോട്ടർഫ്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അവിക തുറന്നുപറച്ചിൽ നടത്തിയത്.

താൻ മുതിർന്ന ശേഷം ഒരുപാട് അതിക്രമങ്ങളും വെല്ലുവിളികളും നേരിട്ടിട്ടുണ്ടെന്നാണ് അവിക പറയുന്നത്. അതോടൊപ്പം, തനിക്കുണ്ടായ ഒരു ഭയപ്പെടുത്തുന്ന ഓർമ്മയും താരം പങ്കുവെച്ചു. തന്നെ സംരക്ഷിക്കാൻ ചുമതലയുള്ള ബോഡിഗാർഡ് തന്നെയാണ് തന്നോട് മോശമായി പെരുമാറിയതെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഒരു പരിപാടിക്കിടെ ബോഡിഗാർഡ് തന്നെ മോശമായ രീതിയിൽ സ്പർശിച്ചുവെന്ന് നടി പറഞ്ഞു. ഇത് രണ്ട് തവണ അയാൾ ആവർത്തിച്ചു. രണ്ടാം തവണയാണ് തനിക്ക് യഥാർത്ഥത്തിൽ പ്രതികരിക്കാൻ പോലും സാധിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

ALSO READ: ‘അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി’; സമ്മാനമായി കിട്ടിയ ചോക്ലേറ്റുമായി എലിസബത്ത്

“ഞാൻ അയാളെയൊന്ന് നോക്കിയിട്ട് ചോദിച്ചു, എന്താണിതെന്ന്. അപ്പോൾ തന്നെ അയാൾ എന്നോട് മാപ്പ് പറഞ്ഞു. അതോടെ, ഞാൻ ആ സംഭവം വെറുതെ വിട്ടു. ഇവർ ഇനങ്ങനെയൊക്കെ ചെയ്യുമ്പോൾ ഇത് മറ്റുള്ളവരിൽ എന്ത് ഇമ്പാക്റ്റാണ് ഉണ്ടാകുന്നതെന്ന് അവർ അറിയുന്നില്ല. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ തിരിഞ്ഞ് നിന്ന് ഒരെണ്ണം കൊടുക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നെങ്കിൽ, ഇതോടകം തന്നെ നിരവധി പേരെ ഞാൻ തല്ലിയിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ എനിക്കത് സാധിക്കുമെന്നാണ് തോന്നുന്നത്. പക്ഷെ  അതിനുള്ള ഒരു സാഹചര്യം വരാതിരിക്കട്ടെയെന്നും ഞാൻ ആഗ്രഹിക്കുന്നു.” താരം പറഞ്ഞു. ഇതോടകം തന്നെ ദേവികയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിലും മറ്റും ഏറെ ചർച്ചയായി കഴിഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ