Actress Bhavana Ramanna: അവിവാഹിത, ആറുമാസം ഗർഭിണി; 40-ാം വയസിൽ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് നടി; ആശംസാ പ്രവാഹവുമായി സോഷ്യൽ മീഡിയ
Actress Bhavana Ramanna Announces Pregnancy at 40: താൻ ആറുമാസം ഗർഭിണിയാണെന്നും ഇരട്ടക്കുട്ടികളെയാണ് ഗർഭം ധരിച്ചതെന്നും പറഞ്ഞുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. നർത്തകി കൂടിയായ ഭാവന അവിവാഹിതയാണ്.
കന്നഡ നടി ഭാവന രാമണ്ണ ഗർഭിണിയാണെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണെന്ന വിവരം താരം ആരാധകരുമായി പങ്കുവച്ചത്. താൻ ആറുമാസം ഗർഭിണിയാണെന്നും ഇരട്ടക്കുട്ടികളെയാണ് ഗർഭം ധരിച്ചതെന്നും പറഞ്ഞുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. നർത്തകി കൂടിയായ ഭാവന അവിവാഹിതയാണ്. ബീജദാനത്തിലൂടെയുള്ള ഐവിഎഫ് ചികിത്സയുടെ പിൻബലത്തോടെയാണ് താരം 40 വയസിൽ അമ്മയാകാൻ ഒരുങ്ങിയിരിക്കുന്നത്. ഇക്കാര്യവും ഭാവന തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
ഒരു പുതിയ അദ്ധ്യായം ആരംഭിക്കുന്നുവെന്ന് പറഞ്ഞാണ് താരം പോസ്റ്റ് തുടങ്ങിയത്. ഇങ്ങനെ ഒരുകാര്യം താൻ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. താൻ ആറുമാസം ഗർഭിണിയാണ്. ഇരട്ടകളെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. തന്റെ 20 കളിലും 30കളിലും അമ്മയാകണമെന്ന് തനിക്ക് തോന്നിയിട്ടില്ല. പക്ഷേ 40 വയസ് ആയപ്പോൾ ആ ആഗ്രഹം തനിക്ക് തോന്നിയെന്നാണ് താരം പറയുന്നത്.
അവിവാഹിതയായ സ്ത്രീ എന്ന നിലയിൽ അത് അത്ര എളുപ്പമായിരുന്നില്ല. പല വിഐഎഫ് ക്ലിനിക്കുകളും തന്റെ മുന്നിൽ വാതിലടച്ചു. പിന്നാലെയാണ് ഡോ. സുഷമയെ കണ്ടുമുട്ടിയതെന്നും അവർ തന്നെ സഹായിച്ചുവെന്നുമാണ് നടി പറയുന്നത്. ആദ്യ ശ്രമത്തിൽ തന്നെ താൻ ഗർഭം ധരിച്ചു. അച്ഛനും സഹോദരങ്ങളും പ്രിയപ്പെട്ടവരും തന്റെ കൂടെ നിന്നു. ചിലർ തന്നെ വിമർശിച്ചെത്തിയെന്നും നടി പറയുന്നു. തന്റെ കുട്ടികൾക്ക് അച്ഛനില്ലായിരിക്കാം. പക്ഷേ കല, സംഗീതം, സംസ്കാരം സ്നേഹം എന്നിവയാൽ നിറഞ്ഞ വീട്ടിലായിരിക്കും അവർ വളരുകയെന്നാണ് നടി പറയുന്നത്. നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.