Lucky Baskhar 2: ഭാസ്‌കറിന്റെ കളി കാണാന്‍ പോകുന്നതേയുള്ളൂ! ദുൽഖറിന്റെ ലക്കി ഭാസ്‌ക്കറിന് രണ്ടാംഭാഗം ഉണ്ടാവും; സ്ഥിരീകരിച്ച് സംവിധായകൻ
Dulquer Salmaan's Lucky Bhaskar 2: ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ വെങ്കി അട്‌ലൂരി. അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌കര്‍. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം വൻ വരവേൽപ്പാണ് ലഭിച്ചത്. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. തുടർന്ന് ഒടിടിയിൽ എത്തിയപ്പോഴും ലക്കി ഭാസ്കർ തരംഗമായി മാറി. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ വെങ്കി അട്‌ലൂരി. അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ധനുഷ് നായകനായി താന്‍ സംവിധാനം ചെയ്ത ‘വാത്തി’ സിനിമയ്ക്ക് തുടർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 1980-1990 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടായിരുന്നു ദുൽഖർ എത്തിയത്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തിലെ നായിക.
#LuckyBaskhar2 on cards🔥🔥
Director #VenkiAtluri confirmed in a recent interview that plans are ON to make #LuckyBaskhar Part-2✅💥 pic.twitter.com/7D9mZoildM
— AmuthaBharathi (@CinemaWithAB) July 6, 2025
പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിൽ ലക്കി ഭാസ്കർ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്.