Actress Bhavana Ramanna: അവിവാഹിത, ആറുമാസം ഗർഭിണി; 40-ാം വയസിൽ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് നടി;​ ആശംസാ പ്രവാഹവുമായി സോഷ്യൽ മീഡിയ

Actress Bhavana Ramanna Announces Pregnancy at 40: താൻ ആറുമാസം ​ഗർഭിണിയാണെന്നും ഇരട്ടക്കുട്ടികളെയാണ് ​ഗർ‍ഭം ധരിച്ചതെന്നും പറഞ്ഞുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. നർത്തകി കൂടിയായ ഭാവന അവിവാഹിതയാണ്.

Actress Bhavana Ramanna: അവിവാഹിത, ആറുമാസം ഗർഭിണി; 40-ാം വയസിൽ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് നടി;​ ആശംസാ പ്രവാഹവുമായി സോഷ്യൽ മീഡിയ

Bhavana Ramanna

Published: 

07 Jul 2025 13:48 PM

കന്നഡ നടി ഭാവന രാമണ്ണ ഗർഭിണിയാണെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് താൻ ​ഗർഭിണിയാണെന്ന വിവരം താരം ആരാധകരുമായി പങ്കുവച്ചത്. താൻ ആറുമാസം ​ഗർഭിണിയാണെന്നും ഇരട്ടക്കുട്ടികളെയാണ് ​ഗർ‍ഭം ധരിച്ചതെന്നും പറഞ്ഞുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. നർത്തകി കൂടിയായ ഭാവന അവിവാഹിതയാണ്. ബീജദാനത്തിലൂടെയുള്ള ഐവിഎഫ് ചികിത്സയുടെ പിൻബലത്തോടെയാണ് താരം 40 വയസിൽ ​അമ്മയാകാൻ ഒരുങ്ങിയിരിക്കുന്നത്. ഇക്കാര്യവും ഭാവന തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

‌ഒരു പുതിയ അദ്ധ്യായം ആരംഭിക്കുന്നുവെന്ന് പറഞ്ഞാണ് താരം പോസ്റ്റ് തുടങ്ങിയത്. ഇങ്ങനെ ഒരുകാര്യം താൻ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് നടി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. താൻ ആറുമാസം ഗർഭിണിയാണ്. ഇരട്ടകളെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. തന്റെ 20 കളിലും 30കളിലും അമ്മയാകണമെന്ന് തനിക്ക് തോന്നിയിട്ടില്ല. പക്ഷേ 40 വയസ് ആയപ്പോൾ ആ ആഗ്രഹം തനിക്ക് തോന്നിയെന്നാണ് താരം പറയുന്നത്.

Also Read:ഭാസ്‌കറിന്റെ കളി കാണാന്‍ പോകുന്നതേയുള്ളൂ! ദുൽഖറിന്റെ ലക്കി ഭാസ്‌ക്കറിന് രണ്ടാംഭാഗം ഉണ്ടാവും; സ്ഥിരീകരിച്ച് സംവിധായകൻ

അവിവാഹിതയായ സ്ത്രീ എന്ന നിലയിൽ അത് അത്ര എളുപ്പമായിരുന്നില്ല. പല വിഐഎഫ് ക്ലിനിക്കുകളും തന്റെ മുന്നിൽ വാതിലടച്ചു. പിന്നാലെയാണ് ഡോ. സുഷമയെ കണ്ടുമുട്ടിയതെന്നും അവർ തന്നെ സഹായിച്ചുവെന്നുമാണ് നടി പറയുന്നത്. ആദ്യ ശ്രമത്തിൽ തന്നെ താൻ ​ഗർഭം ധരിച്ചു. അച്ഛനും സഹോദരങ്ങളും പ്രിയപ്പെട്ടവരും തന്റെ കൂടെ നിന്നു. ചിലർ തന്നെ വിമർശിച്ചെത്തിയെന്നും നടി പറയുന്നു. തന്റെ കുട്ടികൾക്ക് അച്ഛനില്ലായിരിക്കാം. പക്ഷേ കല, സംഗീതം, സംസ്കാരം സ്നേഹം എന്നിവയാൽ നിറഞ്ഞ വീട്ടിലായിരിക്കും അവർ വളരുകയെന്നാണ് നടി പറയുന്നത്. നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.

Related Stories
Dileep: ‘ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്, ആ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം; ക്ഷമ പറഞ്ഞതിന് കാരണം’: ആലപ്പി അഷ്റഫ്
Renu Sudhi: ‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി
Bigg Boss Contestant Maneesha KS: ‘ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മില്‍ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു’
Ahaana Krishna: ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ ഒഴിവാക്കിയതോ! കുടുംബസമേതം ദുബായിൽ! ചിത്രങ്ങൾ പങ്കിട്ട് അഹാന
BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ…
96 Movie Kadhale song story: പാട്ടിനിടയിലെ ആ ശബ്ദം പറയുന്നത് തിമിംഗലത്തിന്റെയും പക്ഷിയുടെയും വിരഹകഥ
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്