Honey Rose: ‘ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം’; ഹണി റോസ്

അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും താരം പറഞ്ഞു.

Honey Rose: ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം; ഹണി റോസ്

ഹണി റോസ് (കടപ്പാട്: ഫേസ്ബുക്ക്)

Updated On: 

06 Sep 2024 20:40 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് നടന്മാർക്കെതിരെ ഉയരുന്നത്. ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സിനിമയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നും നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിതാ പ്രതികരിച്ച് നടി ഹണി റോസ് രം​ഗത്ത്. മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് താരം പറഞ്ഞു. എല്ലാം പുറത്തുവരട്ടെയെന്നും   ഹണി കൂട്ടിച്ചേർത്തു.സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഹണി റോസ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന തന്നെയാണോ അഭിപ്രായമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഹണി റോസിന്റെ ഉത്തരം. തീർച്ചയായിട്ടും, അങ്ങനെ ചെയ്തിട്ടുള്ളവർക്ക് നമ്മുടെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള ശിക്ഷ അവർക്ക് കിട്ടണം. അതൊക്കെ വരട്ടെ.അതൊക്കെ നടന്ന് കൊണ്ടിരിക്കുകയല്ലേ.- ഹണി റോസ് പറഞ്ഞു. അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും താരം പറഞ്ഞു.

Also read-Nivin Pauly Case : അന്ന് നിവിൻ ചേട്ടനോടൊപ്പം ഞാനും ഉണ്ടായിരുന്നു’; തെളിവ് നിരത്തി നടി പാർവതി കൃഷ്ണ

അതേസമയം നിവിൻ പോളിക്കെതിരായ നടിയുടെ വ്യാ​ജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് നിവിൻ പോളി പരാതി നൽകി. ഇതിൽ ​ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്ന് ഡിജിപിക്കും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനും നൽകിയ പരാതിയിൽ പറയുന്നു. പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമാ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നു. താൻ വിദേശത്ത് ഈ മാസങ്ങളിൽ പോയില്ലെന്നും ഇതിൻറെ വിശദാംശങ്ങളടക്കം വച്ചാണ് പരാതി നൽകിയിരിക്കുന്നത്.

ഇതിനു പുറമെ നടൻ നിവിൻ പോളിക്കെതിരെയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള ലൈംഗിക പീഡനക്കേസ് വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് നടിയും അവതാരികയുമായ പാർവതി കൃഷ്ണ രം​ഗത്ത് എത്തിയിരുന്നു. ഒരു വീഡിയോ പങ്കുവച്ചാണ് പാർവതി ഇക്കാര്യത്തെ പറ്റി പറഞ്ഞത്.
ദുബായിൽ വെച്ച് നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചുയെന്ന് പരാതിക്കാരി പറയുന്ന ഡിസംബർ 14-ാം തീയതി നടൻ കൊച്ചിയിൽ ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ സെറ്റിലുണ്ടായിരുന്നുയെന്നാണ് പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

ഇത് കൂടാതെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും എത്തിയിരുന്നു. ഇതേ ദിവസം നിവിൻ പോളി വർഷങ്ങൾക്കു ശേഷം സിനിമയുടെ സെറ്റിലുണ്ടായിരുന്നുയെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞത്. ഇതിൻ്റെ എല്ലാം തെളിവുകളും തൻ്റെ പക്കൽ ഉണ്ടെന്നും വിനീത് അറിയിച്ചു. പരാതിക്കാരി പറയുന്ന 2023 ഡിസംബര്‍ 14-ാം തീയതി നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു. അടുത്ത ദിവസം 15ന് പുലര്‍ച്ചെ മൂന്ന് മണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ഥ്യം ഉടന്‍ തെളിയണമെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്