Sai Pallavi: ‘എന്റെ ഹൃദയം ഇല്ലാതെയായി, എന്തൊരു നടിയാണ് നിങ്ങള്‍’; സായി പല്ലവിയെ പ്രംശസിച്ച് ജ്യോതിക

Jyothika Praised Sai Pallvi: വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകൻ രാജ്കുമാർ െപരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താൻ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Sai Pallavi: എന്റെ ഹൃദയം ഇല്ലാതെയായി, എന്തൊരു നടിയാണ് നിങ്ങള്‍; സായി പല്ലവിയെ പ്രംശസിച്ച് ജ്യോതിക

ജ്യോതിക, അമരൻ ചിത്രത്തിൽ സായി പല്ലവിയും , ശിവകാർത്തികേയനും (image credits: instagram)

Published: 

06 Nov 2024 | 09:06 AM

മേജൻ മുകുന്ദ് വരദരാജന്റെ പോരാട്ട കഥയെ ഏറ്റെടുത്ത് പ്രേക്ഷക​ഹൃദയങ്ങൾ. തീയറ്ററുകളിൽ ശിവകാര്‍ത്തികേയന്‍-സായിപല്ലവി ജോഡി നിറഞ്ഞാടുകയാണ്. റിലീസ് ചെയ്‌ത ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടാനായ അമരൻ നിരവധി ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രം അമരനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെയും നടി സായ് പല്ലവിയെയും പ്രശംസിച്ചെത്തിയിരിക്കുകയാണ് പ്രിയതാരം ജ്യോതിക.

വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകൻ രാജ്കുമാർ െപരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താൻ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ശിവകാർത്തികേയന്റെയും അഭിനയത്തിനെ താരം പ്രശംസിച്ചു. അവസാന പത്തുമിനിറ്റില്‍ തന്റെ ഹൃദയവും ശ്വാസവുമാണ് നിങ്ങളെടുത്തെന്നും നിങ്ങളെകുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും സായ് പല്ലവിയെ പ്രശംസിച്ച് താരം കുറിച്ചു. അതേസമയം മേജര്‍ മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്കയുടെ ത്യാഗത്തെകുറിച്ചും ജ്യോതിക കുറിച്ചു.

Also Read-Amaran Movie : അമരനിൽ മേജർ മുകുന്ദിൻ്റെ ജാതി മറച്ചുവെച്ചു എന്ന് ഒരു വിഭാഗം ആളുകൾ; മറുപടിയുമായി സംവിധായകൻ

കുറിപ്പിൽ പറയുന്നതിങ്ങനെ:‘അമരനും ടീമിനും സല്യൂട്ട്. സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരു വജ്രമാണ് നിങ്ങൾ സൃഷ്ടിച്ചത്. ജയ്ഭീമിന് ശേഷം തമിഴ് സിനിമയില്‍ മറ്റൊരു ക്ലാസിക് കൂടി. അഭിനന്ദനങ്ങൾ ശിവകാർത്തികേയൻ. ഈ വേഷം കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ പരിശ്രമവും കഠിനാദ്ധ്വാനവും ഊഹിക്കാൻ കഴിയും. സായിപല്ലവി എന്തൊരു നടിയാണ് നിങ്ങൾ. അവസാന 10 മിനിറ്റിൽ നിങ്ങൾ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓർത്ത് അഭിമാനിക്കുന്നു.

 

ശ്രീമതി ഇന്ദു റെബേക്ക വർഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പർശിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്തു. മേജർ മുകുന്ദ് വരദരാജൻ -ഓരോ പൗരനും നിങ്ങളുടെ വീര്യം ആഘോഷിക്കുന്നു, ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യൻ സൈന്യത്തിനുള്ള ഉചിതമായ ആദരാഞ്ജലിയാണ്. ജയ് ഹിന്ദ്, ദയവായി ഈ വജ്രം പ്രേക്ഷകരെ കാണാതെ പോകരുത്.’’–ജ്യോതികയുടെ വാക്കുകൾ.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ