Keerthy Suresh Marriage: 15 വർഷത്തെ പ്രണയം പൂവണിഞ്ഞു; നടി കീർത്തി സുരേഷ് വിവാഹിതയായി

Actress Keerthy Suresh Marries Antony Thattil: വിവാഹത്തിന്റെ ഫോട്ടോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കീർത്തി സുരേഷ് തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി ഫോട്ടോസ് പുറത്തുവിട്ടത്.

Keerthy Suresh Marriage: 15 വർഷത്തെ പ്രണയം പൂവണിഞ്ഞു; നടി കീർത്തി സുരേഷ് വിവാഹിതയായി

കീർത്തി സുരേഷ്, ആന്റണി തട്ടിൽ (Image Credits: Keerthy Suresh Instagram)

Updated On: 

12 Dec 2024 | 03:29 PM

നടി കീർത്തി സുരേഷ് വിവാഹിതയായി. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കീർത്തി സുരേഷ് തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി ചിത്രങ്ങൾ പങ്കുവെച്ചത്.

പരമ്പരാഗത രീതിയിൽ തമിഴ് സ്റ്റൈലിൽ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ടുസാരിയും, ജിമിക്കി കമ്മലും, ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും, നെറ്റിച്ചൂട്ടിയുമെല്ലാം ധരിച്ച് അതീവ സുന്ദരിയായി ഒരുങ്ങിയ കീർത്തിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്.

15 വർഷത്തിലേറെയായുള്ള പ്രണയത്തിനൊടുവിൽ ആണ് വിവാഹം. ഇരുവരും ഒന്നിച്ചുള്ള ദീപാവലി ചിത്രം പങ്കുവെച്ചുകൊണ്ട് കീർത്തി തന്നെയായിരുന്നു ഇക്കാര്യം നവംബര്‍ 27ന് തന്റെ സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. തുടർന്ന്, തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ കീർത്തി മാധ്യമങ്ങളെ കാണുകയും, ഗോവയിൽ വെച്ചാണ് വിവാഹമെന്നും വെളിപ്പെടുത്തിയിരുന്നു.

ALSO READ: ‘എന്നും ആന്റണിയും കീർത്തിയും, മനോഹരമായ 15 വർഷങ്ങൾ’: വിവാഹ വാർത്ത സ്ഥിരീകരിച്ച് നടി കീർത്തി സുരേഷ്

ദുബായ് ബേസ് ചെയ്തുള്ള ബിസിനസുകാരനാണ് ആന്റണി തട്ടിൽ. അദ്ദേഹത്തിന് കൊച്ചിയിൽ ഉൾപ്പടെ സ്വന്തമായി റിസോർട്ടുകളുണ്ട്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ് ആന്റണി.

നിർമാതാവ് സുരേഷിന്റെയും നടി മേനകയുടെയും ഇളയ മകളാണ് കീർത്തി. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയാണ കീർത്തി അഭിനയ രംഗത്തേക്ക് ചുവടുവച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു ‘മഹാനടി’ എന്ന ചിത്രത്തിലൂടെ താരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

അതേസമയം, ‘റിവോൾവർ റിത’ ഉൾപ്പടെ രണ്ട് തമിഴ് ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ പുരോഗമിക്കുന്നത്. വരുൺ ധവാൻ നായകനായ ‘ബേബി ജോൺ’ എന്ന ബോളിവുഡ് ചിത്രത്തിലും കീർത്തി ആണ് നായിക വേഷത്തിൽ എത്തുന്നത്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് പുറത്തിറങ്ങും.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ