Lijomol Jose: ‘അമ്മ രണ്ടാമത് വിവാഹം ചെയ്തത് എനിക്ക് അം​ഗീകരിക്കാനായില്ല; ബന്ധുക്കൾ മിണ്ടാതായി’: ലിജോമോൾ

Lijomol jose About Her Family: അച്ഛൻ കുട്ടിക്കാലത്ത് മരിച്ചെന്നും അതിനു ശേഷം അമ്മ രണ്ടാമത് വിവാഹം ചെയ്തുവെന്നുമാണ് നടി പറയുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

Lijomol Jose: അമ്മ രണ്ടാമത് വിവാഹം ചെയ്തത് എനിക്ക് അം​ഗീകരിക്കാനായില്ല; ബന്ധുക്കൾ മിണ്ടാതായി: ലിജോമോൾ

Lijomol Jose

Updated On: 

16 May 2025 11:49 AM

മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ലിജോമോൾ. ചുരുക്കം സിനിമകളിലൂടെ കരിയറിൽ മുന്നേറുകയാണ് താരം. ബേസിൽ ജോസഫ് നായകനായി എത്തിയ പൊന്മാൻ എന്നെ സിനിമയുടെ വിജയത്തിളക്കത്തിലാണ് ലിജോമോളിപ്പോൾ. സ്വകാര്യജീവിതത്തെ കുറിച്ച് താരം പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്ര​​ദ്ധേയമാകുന്നത്. അച്ഛൻ കുട്ടിക്കാലത്ത് മരിച്ചെന്നും അതിനു ശേഷം അമ്മ രണ്ടാമത് വിവാഹം ചെയ്തുവെന്നുമാണ് നടി പറയുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

തനിക്ക് ഒന്നര വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത് . അന്ന് അമ്മ മൂന്ന് മാസം ​ഗർഭിണിയായിരുന്നു. തനിക്ക് അച്ഛൻ എന്ന് പറയുന്നയാൾ ഉണ്ടായിട്ടില്ല. പത്ത് വയസ് വരെ ഇങ്ങനെ തന്നെയായിരുന്നു. പിന്നീടാണ് അമ്മ രണ്ടാമത് വിവാ​ഹം കഴിക്കുന്നത്. എന്നാൽ ഇത് തനിക്ക് ഉൾക്കാെള്ളാൻ ആ സമയത്ത് ബുദ്ധിമുട്ടായിരുന്നെന്ന് ലിജോമോൾ പറയുന്നു.

Also Read:‘നിങ്ങളുടെ ബന്ധത്തിൽ അവൾ സന്തുഷ്ടയാണോ’? മകളെ കുറിച്ചുള്ള ചോദ്യത്തിന് ആര്യയുടെ മറുപടി ഇങ്ങനെ

അമ്മയുടെ രണ്ടാം വിവാഹത്തോടെ തന്റെ അച്ഛന്റെ കുടുംബത്തിൽ കുറേ പേർക്ക് പ്രശ്നങ്ങളുണ്ടായി. കസിൻസും ആന്റിയും അങ്കിളുമൊന്നും മിണ്ടില്ല. വെക്കേഷൻ സമയത്ത് എവിടെയും പോകില്ല. തന്റെ അടുത്ത സഹോദരങ്ങൾ മിണ്ടാതായി. കൗമാരപ്രായത്തിൽ തനിക്ക് അമ്മയോട് പല കാര്യങ്ങളും പറയാൻ ബുദ്ധിമുട്ടായിരുന്നു. താൻ എന്തെങ്കിലും പറഞ്ഞാൽ രണ്ടാനച്ഛൻ അറിയുമെന്ന ചിന്ത. അമ്മ സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അത് താൻ ആ​ഗ്രഹിച്ച രീതിയിൽ ആയിരുന്നില്ലെന്നും നടി പറയുന്നു.

ഇത്തരത്തിലുള്ള കുറച്ച് പ്രശ്നങ്ങൾ തങ്ങൾക്കിടയിൽ പറയാതെ ഉണ്ടായിരുന്നു. എന്നാൽ താൻ ഈയടുത്ത് ഒരു സിനിമ ചെയ്തപ്പോഴാണ് ഓപ്പൺ കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം മനസിലാക്കിയത്. തന്റെ ജീവിതത്തിൽ അത് ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു. ഡി​ഗ്രിയിലൊക്കെ പഠിക്കുമ്പോഴാണ് താൻ അമ്മ രണ്ടാമത് വിവാഹം കഴിച്ചതിനെകുറിച്ചും എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട് എന്നെല്ലാം മനസിലാക്കിയത്. ഇച്ഛാച്ചനെയും അമ്മയെയും ഇപ്പോൾ മനസിലാക്കാനാകുന്നുവെന്നും അവർക്ക് വേറെ കുട്ടികൾ വേണ്ടെന്ന് അവർ തീരുമാനിച്ചിരുന്നുവെന്നും ലിജിമോൾ പറയുന്നു.

Related Stories
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം