Manju Warrier: ‘ഒന്നും മറക്കരുത്’; വിവാദങ്ങൾക്കിടെ ചർച്ചയായി മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒന്നും മറക്കരുതെന്നും ഒരു സ്ത്രീ പോരാട്ടമാണ് ഇതിലേക്ക് നയിച്ചതെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.

Manju Warrier: ഒന്നും മറക്കരുത്; വിവാദങ്ങൾക്കിടെ ചർച്ചയായി മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
Published: 

25 Aug 2024 14:06 PM

മലയാള ചലച്ചിത്ര മേഖലയെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്. ഇതിനു പിന്നാലെ ചലച്ചിത്ര സം​ഘടനയ്ക്കുള്ളിൽ വലിയ തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെയിലിതാ മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് അത് ആരും മറക്കരുത്’ എന്നാണ് മഞ്ജു ഫേയ്സ്ബുക്കിൽ കുറിച്ചത്.

അതേസമയം ഇതിനു മുൻപ് സമാന പോസ്റ്റ് പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസും രംഗത്ത് എത്തിയിരുന്നു. താരത്തിന്റെ പോസ്റ്റിനു താഴെ മറുപടിയുമായി ഡബ്ല്യൂസിസി അംഗം ദീദി ദാമോദരൻ പറഞ്ഞത് ‘ഇക്കാര്യം ഇനിയും ഉറക്കെ പറയണം എന്നാണ്’. പിന്നാലെ, ഗീതുവിന്റെ പോസ്റ്റിന് കമന്റ് ഇട്ട് മഞ്ജു വാര്യരും രംഗത്ത് വന്നു. ‘പറഞ്ഞത് സത്യം’ എന്നായിരുന്നു മഞ്ജുവിന്റെ കമ്മന്റ്.

Also read-Hema Committee Report: ‘ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് ആരും മറക്കരുത്’; ഗീതു മോഹൻദാസ്

​അതേസമയം രണ്ട് പ്രമുഖ നടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ മലയാള സിനിമയിലെ രണ്ട് പ്രമുഖരാണ് രാജിവച്ചത്. ബംഗാളി നടിയുടെ പീഡനാരോപണത്തിനു പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവച്ചത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തൽ. രക്ഷപ്പെടാനായി സംവിധായകന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടേണ്ടി വന്നെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും അവർ പറഞ്ഞു. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പല കോണുകളിൽ നിന്നുണ്ടായത്. ഇതിനു തുടർന്ന് ഇന്ന് രാവിലെ താൻ രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിക്കുകയായിരുന്നു.

യുവനടിയുടെ പീഡന ആരോപണത്തിന് പിന്നാലെയാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ധിഖ് രാജിവച്ചത്. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചതായാണ് റിപ്പോർട്ട്. നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നു യുവനടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ