Priyanka Anoop: പുരുഷന്മാർ വേദന തിന്ന് കുടിയന്മാരാകുന്നൂ…! KSRTC യിൽ പുരുഷന്മാർക്ക് സീറ്റ് സംവരണം ഗണേഷേട്ടൻ ചെയ്തുതരും; പ്രിയങ്ക
Priyanka Anoop about Men: പലരും ആത്മഹത്യ ചെയ്യുന്നതും അതുകൊണ്ടാണെന്ന് നടി പറഞ്ഞു. പുരുഷ ദിനത്തിലാണ് പുരുഷന്മാർക്ക് വേണ്ടി അവകാശവാദങ്ങൾ ഉന്നയിച്ച് നടിയെത്തിയത്.
നടി പ്രിയങ്ക അനൂപ് ഓൾ കേരള മെൻസ് അസോസിയേഷൻ വേദിയിൽ. ജീവിതത്തിലെ വിഷമങ്ങൾ കാരണമാണ് പുരുഷന്മാർ കുടിയന്മാർ ആകുന്നത്. അവർ വേദന തിന്നു ജീവിക്കുകയാണ്. പലരും ആത്മഹത്യ ചെയ്യുന്നതും അതുകൊണ്ടാണെന്ന് നടി പറഞ്ഞു. പുരുഷ ദിനത്തിലാണ് പുരുഷന്മാർക്ക് വേണ്ടി അവകാശവാദങ്ങൾ ഉന്നയിച്ച് നടിയെത്തിയത്.
അടിയന്തരമായി കേരളത്തിലെ കെഎസ്ആർടിസിയിൽ പുരുഷന്മാർക്ക് സീറ്റ് സംവരണം നൽകണമെന്നാണ് നടിയുടെ ആവശ്യം. അന്താരാഷ്ട്ര പുരുഷ ദിനത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ നടത്തിയ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ഈ ആവശ്യം ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്താനും പ്രിയങ്ക ഉപദേശിച്ചു. ഗതാഗത മന്ത്രി ഞങ്ങളുടെ ഗണേശേട്ടൻ അല്ലേ.. അദ്ദേഹത്തോട് പറഞ്ഞാൽ മതി എല്ലാം ശരിയാക്കി തരും എന്നാണ് പ്രിയങ്ക വേദിയിൽ പറഞ്ഞത് സ്ത്രീ ഒരു ബസ്സിൽ കയറിയാൽ പാവം പുരുഷന്മാർ മാറി നിൽക്കണോ.
ഗർഭിണികൾക്കും പ്രായമായവർക്കും നമ്മുടെ ബഹുമാനം അനുസരിച്ച് മാറി കൊടുക്കാം. പുരുഷന്മാർക്കും സീറ്റ് വേണം. ഞങ്ങളുടെ ഗണേശേട്ടൻ ആണല്ലോ മന്ത്രി അദ്ദേഹം ചെയ്തുതരും എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.
ഈ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി ഏതറ്റം വരെയും പോകാനും താൻ തയ്യാർ ആണെന്ന് പ്രിയങ്ക പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന ആളാണ് ഗണേഷ് കുമാർ എന്നും പ്രിയങ്ക പറഞ്ഞു. ഇതൊന്നും വൈറലാകാൻ വേണ്ടി പറയുന്നതല്ല ഇതൊന്നും.
ഇന്നുവരെ ഒരു പുരുഷനെയും ഒരു സ്ത്രീ പിന്തുണയ്ക്കുന്നത് താൻ കണ്ടിട്ടില്ലെന്നും തന്റെ കുടുംബത്തിനും പുരുഷന്മാർ ഉണ്ട്. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ഉടനെ പുരുഷനെ പൊക്കി അവൻ മാത്രമാണ് തെറ്റുകാരൻ എന്ന് പറയും. തെറ്റ് ചെയ്യുന്നത് ആരായാലും ശിക്ഷിക്കപ്പെടണം. പക്ഷേ തെറ്റ് ചെയ്യാത്തവരുടെ ഒരുപാട് ആത്മഹത്യകളും ഇവിടെ നടക്കുന്നുണ്ട്. പുരുഷന്മാർ വേദന തിന്നുകയാണ്. അവർ കുടിയന്മാർ ആകുന്നു. ജീവിതം തകർന്നു പോകുന്നുവെന്നും പ്രിയങ്ക.