Actress Sheela: ഒറ്റയ്ക്ക് മുറി, ടച്ചപ്പിന് കൂടെ ആൾ; 120 ദിവസത്തിന് 120 കോടി; ബി​ഗ് ബോസിൽ വരാൻ നിബന്ധനകളുമായി നടി ഷീല

Sheela About Bigg Boss: തനിക്ക് ഒറ്റയ്ക്ക് മുറി വേണം, ടച്ചപ്പിന് കൂടെ ആൾ വേണം, കൂടെ ഒരു സ്ത്രീ വരും, തനിക്ക് വേണ്ട ഭക്ഷണം അവരുണ്ടാക്കും എന്നീ നിബന്ധനകൾ പറഞ്ഞുവെന്നാണ് നടി ഷീല പറയുന്നത്.

Actress Sheela: ഒറ്റയ്ക്ക് മുറി, ടച്ചപ്പിന് കൂടെ ആൾ; 120 ദിവസത്തിന് 120 കോടി; ബി​ഗ് ബോസിൽ വരാൻ നിബന്ധനകളുമായി നടി ഷീല

Sheela

Published: 

31 Oct 2025 | 11:29 AM

രാജ്യത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബി​ഗ് ബോസ്. പല ഭാഷകളിലായി സൂപ്പർ സ്റ്റാർ അവതരിപ്പിക്കുന്ന ഷോയ്ക്ക് ആരാധകർ ഏറെയാണ്. ഇതിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർത്ഥികൾക്ക് വലിയ തുകയാണ് പ്രതിഫലമായി ലഭിക്കുന്നത്. സാധാരണക്കാർ മുതൽ താരങ്ങൾ വരെ ഇതിൽ മത്സരാർത്ഥികളായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബി​ഗ് ബോസിൽ നിന്ന് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി ഷീല.

താൻ, ബി​ഗ് ബോസ് എന്താണെന്ന് അറിയില്ലെന്നും താൻ വരാമെന്ന് പറഞ്ഞുവെന്നുമാണ് ഷീല പറയുന്നത്. താൻ, ജയഭാരതി, ഉർവശി, ശാരദ, അംബിക തുടങ്ങിയ വലിയ ആർട്ടിസ്റ്റുകളെ വെച്ച് ന‌ടത്താനിരുന്നതാണെന്നും താരം പറയുന്നു.ബി​ഹെെന്റ‌വുഡ്സ് ടിവി തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി ബി​ഗ് ബോസിനെക്കുറിച്ച് പരാമർശിച്ചത്.

Also Read: ‘കാശിന് വേണ്ടിയാണ് പോയത്, കൊണ്ടുപോയ വസ്ത്രങ്ങൾ പലവട്ടം ഉപയോഗിച്ചത്; കുലസ്ത്രീയൊന്നുമല്ല’

ഇത്രയും പണം തരാമെന്നും പറഞ്ഞു. എന്നാൽ താൻ കുറച്ച് നിബന്ധനകൾ മുന്നോട്ട് വച്ചുവെന്നാണ് താരം പറയുന്നത്. തനിക്ക് ഒറ്റയ്ക്ക് മുറി വേണം, ടച്ചപ്പിന് കൂടെ ആൾ വേണം, കൂടെ ഒരു സ്ത്രീ വരും, തനിക്ക് വേണ്ട ഭക്ഷണം അവരുണ്ടാക്കും എന്നീ നിബന്ധനകൾ പറഞ്ഞുവെന്നാണ് നടി ഷീല പറയുന്നത്. ഇത് കേട്ട് ഇത് ഷീല ബി​ഗ് ബോസ് ആണെന്നാണ് അവതാരിക പറയുന്നത്. ബി​ഗ് ബോസിനെക്കുറിച്ച് ഒന്നും അറിയാതെയാണ് നിബന്ധനകൾ വെച്ചത്. ബി​ഗ് ബോസിൽ എല്ലാവരും ഒരു റൂമിൽ കിടക്കണം. അതൊന്നും തനിക്ക് പറ്റില്ലെന്ന് ഷീല വ്യക്തമാക്കി. താൻ പോകാമെന്നും എന്നാൽ രാവിലെ പോയി വൈകിട്ട് തിരിച്ചുവരമെന്നുമാണ് നടി പറയുന്നത്. 120 ദിവസം അവിടെ നിൽക്കണമെങ്കിൽ 120 കോടി തനിക്ക് തരണമെന്നും എന്നാൽ വരാമെന്നും ഷീല തമാശയോടെ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി