AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shruthi Rajanikanth: ‘എനിക്ക് ബി​ഗ് ബോസിലേക്ക് അടുപ്പിച്ച് ക്ഷണം വന്നിരുന്നു, എന്തിനാണ് വെറുതെ പോയി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നത്’; ശ്രുതി

ഷോ കാണാനെ താൽപര്യമുള്ളു. പോകാൻ താൽപര്യമില്ല. കഴിഞ്ഞ മൂന്ന് സീസണിലും തനിക്ക് അടുപ്പിച്ച് ക്ഷണം വന്നിരുന്നു. എന്തിനാണ് വെറുതെ പോയി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നതെന്നാണ് നടി പറയുന്നത്.

Shruthi Rajanikanth: ‘എനിക്ക് ബി​ഗ് ബോസിലേക്ക് അടുപ്പിച്ച് ക്ഷണം വന്നിരുന്നു, എന്തിനാണ് വെറുതെ പോയി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നത്’; ശ്രുതി
ശ്രുതി രജനികാന്ത്Image Credit source: Facebook
Sarika KP
Sarika KP | Published: 09 Oct 2025 | 09:30 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളിയായി മലയാളി പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയ ശ്രുതി പിന്നീട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയായിരുന്നു. ഇപ്പോഴിതാ തനിക്ക് ബി​ഗ് ബോസ് മലയാളത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എന്നാൽ കാണാൻ മാത്രമെ താൽപര്യമുള്ളുവെന്നും പോകാൻ താൽപര്യമില്ലെന്നും ശ്രുതി പറയുന്നു. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

ബി​ഗ് ബോസ് താൻ കാണാറുണ്ട്. അക്ബർ തന്റെ സുഹൃത്താണ്. ഇത്തവണ ഷോയിലെത്തിയ മിക്ക മത്സരാർത്ഥികളും തനിക്ക് അറിയാം. അതുകൊണ്ട് എപ്പിസോഡുകൾ കാണാൻ കുറച്ച് കൂടി ആകാംഷയുണ്ടെന്നാണ് നടി പറയുന്നത്. അനുമോൾ, ആര്യൻ, ഷാനവാസ്, സരി​ഗ എന്നിവരെ തനിക്ക് അറിയാമെന്നും നടി പറഞ്ഞു. ടോപ്പ് ഫൈവിൽ എത്തുന്നവർ ആരൊക്കെ എന്നും ശ്രുതി പറഞ്ഞു. അനീഷ്, ഷാനവാസ്, അനു, സാബുമാൻ തുടങ്ങിയവർ ടോപ്പ് ഫൈവിൽ എത്തും. സാബുമാനെ തനിക്ക് ഇഷ്ടമാണെന്നും ശ്രുതി പറഞ്ഞു.

Also Read: ‘ബിഗ് ബോസിൽ ഒരു ദിവസം എത്ര രൂപ ലഭിച്ചു’; മറുപടി നൽകി അപ്പാനി ശരത്ത്‌

ഈറ്റ് ഫൈവ് സ്റ്റാർ ഡു നത്തിങ്ങ് എന്നുള്ളതുപോലെയാണ് സാബുമാൻ. ബി​ഗ് ബോസ് ഒരു റിയാലിറ്റി ഷോയാണ്. അതിനുള്ളിൽ റിയലായി നിൽക്കാനാണ് അവർ പറഞ്ഞിട്ടുള്ളത്. അടി ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടില്ല. സാബുമാന് വഴക്ക് ഉണ്ടാക്കാൻ താൽപര്യമുണ്ടാവില്ലെന്നും ശ്രുതി പറഞ്ഞു. അങ്ങനെയുള്ള ആളുകളും നമ്മുടെ ഇടയിലുണ്ട്. തന്റെ അച്ഛൻ അതുപോലെ ഒരാളാണെന്നും പറയേണ്ട കാര്യങ്ങൾ സാബുമാൻ പറയുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.

സാബുമാൻ പറയേണ്ട കാര്യങ്ങൾ പറയുന്നുണ്ട്. സാബുമാനെ കാണുമ്പോൾ ഒരു സന്തോഷമാണ്. വെറുതെ അടിയുണ്ടാക്കുന്നില്ല. നെവിനെയും തനിക്ക് ഇഷ്ടമാണെന്നും എന്റർടെയ്നറാണെന്നും ശ്രുതി പറഞ്ഞു. തനിക്കും ഷോയിൽ നിന്ന് ക്ഷണം വന്നിരുന്നു. ഷോ കാണാനെ താൽപര്യമുള്ളു. പോകാൻ താൽപര്യമില്ല. കഴിഞ്ഞ മൂന്ന് സീസണിലും തനിക്ക് അടുപ്പിച്ച് ക്ഷണം വന്നിരുന്നു. എന്തിനാണ് വെറുതെ പോയി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നതെന്നാണ് നടി പറയുന്നത്.