Ahaana Krishna: സെറ്റിലിരുന്ന് കള്ളുകുടി, ഞാൻ ഡ്രഗ്സ് കഴിക്കുന്നുവെന്ന് അമ്മയോട്; നാൻസിയിലെ വിവാദങ്ങളോട് അഹാന

Ahaana Krishna Nancy Rani: പലതവണ വിഷയത്തിൽ താൻ നിശബ്ദയായി ഇരുന്നു, ഇനിയത് പറ്റില്ലെന്ന് അഹാന പറയുന്നു, തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അഹാന പ്രശ്നം വ്യക്തമാക്കിയത്

Ahaana Krishna: സെറ്റിലിരുന്ന് കള്ളുകുടി, ഞാൻ ഡ്രഗ്സ് കഴിക്കുന്നുവെന്ന് അമ്മയോട്; നാൻസിയിലെ വിവാദങ്ങളോട് അഹാന

അഹാന കൃഷ്ണ

Updated On: 

11 Mar 2025 13:16 PM

നാൻസി റാണി എന്ന ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട നടി അഹാനാ കൃഷ്ണ സഹകരിക്കുന്നില്ലെന്ന അന്തരിച്ച സംവിധായകൻ്റെ ഭാര്യയുടെ ആരോപണത്തിൽ പ്രതികരണവുമായി അഹാന. പറയേണ്ടന്ന് കരുതി മാറ്റി വെച്ച പല കാര്യങ്ങളും ഇനി പറയാതെ സാധിക്കില്ലെന്നും ഇത്തരമൊരു വിഷയം സംസാരിക്കേണ്ടന്ന് കരുതിയിരുന്നതാണെന്നും ഇൻസ്റ്റഗ്രാമിൽ അഹാന പങ്ക് വെച്ച പോസ്റ്റിൽ പറയുന്നു. ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ അഹാന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.  ചിത്രത്തിൻ്റെ ഷൂട്ടിംഗ് പല തരത്തിലും നീണ്ടു പോവുകയും ഇടക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുകയും ചെയ്തെന്ന് അഹാനയുടെ പോസ്റ്റിലുണ്ട്.

സംവിധായകൻ്റെ പരിചയക്കുറവും, എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നുള്ള വാശിയുമാണ് കാരണം. പരിചയ സമ്പന്നനായ ഒരു പ്രൊഡക്ഷൻ കൺട്രോളറെയും അസോസിയേറ്റ് ഡയറക്ടറെയും വെക്കാൻ താൻ പറഞ്ഞിട്ട് കേട്ടില്ലെന്ന് അഹാന പറയുന്നു.  സെറ്റിൽ മനു എത്തുന്നത് വൈകിയാണ്. എപ്പോൾ ഷൂട്ട് തുടങ്ങും അവസാനിക്കും എന്നതിലൊന്നും ഒരു വ്യക്തതയുമില്ല, സെറ്റി അസി.ഡയറക്ടർമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം കാരവാനിലിരുന്നു മദ്യപിക്കുന്നതായിരുന്നു സംവിധായകൻ്റെ രീതി എന്നും, ഇത് തെളിവാക്കുന്ന വാട്സാപ്പ് ചാറ്റുകൾ കൈവശമുണ്ടെന്നും അഹാന പോസ്റ്റിൽ പറയുന്നു.

അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

 

കോസ്റ്റ്യൂമുകൾ ഇല്ലാതെ വരിക, അസി ഡയറക്ടർമാർക്ക് എന്ത് ചെയ്യണം എന്നത് മനസ്സിലാകാതെ വരികെ ഇത്തരത്തിൽ പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു. ഡിസംബർ 2021-ൽ അടുത്ത ഷെഡ്യൂൾ എപ്പോഴാണെന്ന് ചോദിച്ച് ഡയറക്ടർക്ക് മെസ്സേജ് അയച്ചിരുന്നു, ഒരു മറുപടിയും വന്നില്ല, മനുവിൻ്റെ ഭാര്യ നൈനക്കും മെസ്സേജ് അയച്ചിരുന്നു പക്ഷെ മറുപടി രണ്ട് പേരും അയച്ചില്ല. പിന്നീടാണ് അറിയുന്നത് അവര് ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റിനെ തേടുന്നുവെന്നത്. ഇത് എനിക്ക് അൽപ്പം ബുദ്ധിമുട്ടുണ്ടാക്കി. ഒരു ഘട്ടത്തിൽ മനുവിൻ്റെ ഭാര്യ നാൻസി തൻ്റെ അമ്മയെ വിളിച്ചിരുന്നെന്നും തന്നെ പറ്റി മോശമായി സംസാരിച്ചെന്നും അഹാന പറയുന്നു. 2023 ഫെബ്രുവരി 25-നാണ് ചിത്രത്തിൻ്റെ സംവിധായകൻ ജോസഫ് മനു ജെയിംസ് അന്തരിച്ചത്. ഇതിന് ശേഷമാണ് ചിത്രവുമായി ബന്ധപ്പെട്ട ചർച്ചയിൽ അദ്ദേഹത്തിൻ്റെ ഭാര്യ നാൻസി ചിത്രത്തിന് അഹാന സഹകരിക്കുന്നില്ലെന്നത് വെളിപ്പെടുത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ചയായിരുന്നു.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം