Ahmedabad Air India Crash: അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് നടന്‍ വിക്രാന്ത് മാസിയുടെ ബന്ധു; ദുഃഖം രേഖപ്പെടുത്തി താരം

Ahmedabad Air India Crash: വ്യാഴാഴ്ച നടന്ന അപകടത്തിൽ തന്റെ കസിൻ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറും ഉൾപ്പെട്ടിരുന്നുവെന്ന് വിക്രാന്ത് മാസി ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചു. വിമാനത്തിൽ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

Ahmedabad Air India Crash: അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് നടന്‍ വിക്രാന്ത് മാസിയുടെ ബന്ധു; ദുഃഖം രേഖപ്പെടുത്തി താരം

വിക്രാന്ത് മാസി, ക്ലൈവ് കുന്ദർ

Published: 

13 Jun 2025 07:14 AM

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് അപകടത്തിൽപ്പെട്ട വിമാനത്തിലെ കോപൈലറ്റ് തന്റെ ബന്ധുവാണെന്ന് നടൻ വിക്രാന്ത് മാസി. വ്യാഴാഴ്ച നടന്ന അപകടത്തിൽ തന്റെ കസിൻ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറും ഉൾപ്പെട്ടിരുന്നുവെന്ന് വിക്രാന്ത് മാസി ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചു.

ദാരുണമായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നു, എന്റെ അമ്മാവന്‍ ക്ലിഫോര്‍ഡ് കുന്ദറിന് ആ വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ മകന്‍ ക്ലൈവ് കുന്ദറിനെ നഷ്ടപ്പെട്ടു എന്നറിഞ്ഞത് കൂടുതല്‍ വേദനാജനകമാണെന്നും നടൻ കുറിച്ചു.

ALSO READ: ‘നീ എവിടെപോയി, എനിക്ക് നിന്നെ കാണണം’; പൊട്ടിക്കരഞ്ഞ് എയര്‍ഹോസ്റ്റസിന്റെ കുടുംബാംഗങ്ങള്‍

ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. വിമാനത്തിൽ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടെ 241 പേരും മരണപ്പെട്ടു.

മരിച്ച യാത്രക്കാരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. അപകടത്തെ തുടർന്ന് തകർന്ന ബിജെ മെ‍ഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും വ്യക്തമാക്കി.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ