AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‘ഒരു മണിക്കൂറിൽ 1 ലക്ഷം! എന്നിട്ടും അഖിൽ മാരാർ അമ്മയെ തൊഴിലുറപ്പിന് വിടുന്നു’; വിമർശനങ്ങൾക്ക് മറുപടി

Akhil Marar's Mother Responds to Allegations: ഇത്രയൊക്കെ സമ്പാദിച്ചിട്ടും അഖിൽ തന്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അഖിലും അമ്മ അമ്മിണിയും. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

‘ഒരു മണിക്കൂറിൽ 1 ലക്ഷം! എന്നിട്ടും അഖിൽ മാരാർ അമ്മയെ തൊഴിലുറപ്പിന് വിടുന്നു’; വിമർശനങ്ങൾക്ക് മറുപടി
Akhil MararImage Credit source: facebook\Akhil Marar
Sarika KP
Sarika KP | Updated On: 04 Jul 2025 | 07:09 PM

ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അഖിൽ മാരാർ. പിന്നീട് താരത്തിന്റെ നേട്ടങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. അടുത്തിടെ തനിക്ക് ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടെന്ന് അഖിൽ വ്യക്തമാക്കിയിരുന്നു. ഒരു മണിക്കൂർ കൊണ്ട് ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് അഖ്യൽ വ്യക്തമാക്കിയത്. എന്നാൽ ഇത്രയൊക്കെ സമ്പാദിച്ചിട്ടും അഖിൽ തന്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അഖിലും അമ്മ അമ്മിണിയും. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

തന്റെ എല്ലാ ആവശ്യങ്ങളും മകൻ നിറവേറ്റിത്തരുന്നുണ്ടെന്നും തന്റെ കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാനാണ് താൻ തൊഴിലുറപ്പിന് പോകുന്നത് എന്നാണ് താരത്തിന്റെ അമ്മ പറയുന്നത്. എത്രയോ വർഷങ്ങളായി ഇങ്ങനെയാണ്. തൊഴിലുറപ്പിൽ നിന്ന് കിട്ടുന്ന പണം കൊണ്ടല്ല താൻ ജീവിക്കുന്നത്. തന്റെ ഒരു മാനസികോല്ലാസത്തിന് തനിക്ക് തൊഴിലുറപ്പിന് പോകണമെന്നും അമ്മ വീഡിയോയിൽ പറയുന്നു.

ആൾക്കാര് പറയുന്നത് പോലെ തന്റെ മകൻ നിർബന്ധിച്ച് പറഞ്ഞുവിടുന്നതല്ല. ഇതിലൊന്നും ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടണ്ട. ഞങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടോ, പ്രയാസമോ ഇല്ലെന്നും ഞങ്ങൾ സാധരണക്കാരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമ്മ പറഞ്ഞു. ആശുപത്രിയിലേക്ക് ബസ്സിന് പോകുന്നതുമെല്ലാം സ്വന്തം താൽപര്യങ്ങളുടെ ഭാഗമായാണെന്നും അഖിൽ മാരാരുടെ അമ്മ പറയുന്നു.

Also Read:ഒരു പ്രോഗ്രാമിന് 1 ലക്ഷം, കൊച്ചിയിൽ ഫ്ളാറ്റ്, ബെൻസും, മിനി കൂപ്പറും; നേട്ടം എണ്ണിപ്പറഞ്ഞ് അഖിൽ മാരാർ

അഖിലും പിതാവുമായുള്ള വഴക്കിനെ കുറിച്ചും അമ്മ പറയുന്നുണ്ട്. അച്ഛനും മകനുമായുള്ള വഴക്ക് സ്വാഭാവികമല്ലേ എന്നും അതൊക്കെ കുടുംബത്തിലെ കാര്യങ്ങളല്ലേ, അതൊക്കെ വലിച്ചിഴക്കേണ്ട കാര്യമുണ്ടോ എന്നാണ് അമ്മ ചോദിക്കുന്നത്. പലയിടത്തു നിന്നും കേൾക്കുന്നത് ഫേസ്ബുക്കിൽ പറയുക, അധിക്ഷേപിക്കാൻ ശ്രമിക്കുക, ഇതിലൊക്കെ എന്ത് നേട്ടമാണ് ലഭിക്കുന്നത് എന്നാണ് അമ്മ ചോദിക്കുന്നത്. വീഡിയോയിൽ അമ്മയുടെ തൊഴിലുറപ്പ് കൂട്ടുകാരെയും അഖിൽ കാണിക്കുന്നുണ്ട്.