AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mamitha Baiju: ‘പപ്പയുടെ ക്ലിനിക്കിലെ കുട്ടി ഡോക്ടറായിരുന്നു ഞാന്‍, ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് വിശ്വസിക്കുന്നില്ല’

Mamitha Baiju About Her Father: പിതാവിനെ കുറിച്ച് നേരത്തെ മമിതയും സംസാരിച്ചിട്ടുണ്ട്. അച്ഛന് ഒരു നടനാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യം അദ്ദേഹത്തെ ഡോക്ടറാക്കുകയായിരുന്നു എന്നുമാണ് നേരത്തെ മമിത പറഞ്ഞിരുന്നത്. മമിത മുമ്പ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Mamitha Baiju: ‘പപ്പയുടെ ക്ലിനിക്കിലെ കുട്ടി ഡോക്ടറായിരുന്നു ഞാന്‍, ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് വിശ്വസിക്കുന്നില്ല’
മമിത ബൈജുവും പിതാവും Image Credit source: Mamitha Baiju Instagram
shiji-mk
Shiji M K | Published: 04 Jul 2025 17:24 PM

ദേശീയ ഡോക്ടര്‍ ദിനത്തില്‍ നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവെച്ച കുറിപ്പ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. നടി മമിത ബൈജുവിന്റെ അച്ഛനെ കുറിച്ചുള്ളതായിരുന്നു അത്. തങ്ങളുടെ ഫാമിലി ഡോക്ടറാണ് ഡോ. ബൈജു എന്നാണ് മീനാക്ഷി പറഞ്ഞത്.

പിതാവിനെ കുറിച്ച് നേരത്തെ മമിതയും സംസാരിച്ചിട്ടുണ്ട്. അച്ഛന് ഒരു നടനാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യം അദ്ദേഹത്തെ ഡോക്ടറാക്കുകയായിരുന്നു എന്നുമാണ് നേരത്തെ മമിത പറഞ്ഞിരുന്നത്. മമിത മുമ്പ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

താനൊരു ഡോക്ടറാകണമെന്ന മോഹം തന്റെ അച്ഛന് ഉണ്ടായിരുന്നുവെന്നും പിന്നീട് സിനിമയാണ് തന്റെ വഴിയെന്ന് തിരിച്ചറിയുകയുമായിരുന്നുവെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമിത പറയുന്നു.

”ഞാനൊരു ഡോക്ടര്‍ ആകണമെന്നായിരുന്നു പപ്പയുടെ ആഗ്രഹം. എന്നാല്‍ ആറേഴ് സിനിമ കഴിഞ്ഞപ്പോള്‍ ആ മോഹം ഞാന്‍ ഉപേക്ഷിച്ചു. സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. സിനിമാ സംവിധായകന്‍ ആകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. എന്നാല്‍ വീട്ടിലെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല.

പപ്പ നന്നായി പഠിക്കുന്ന ആളായിരുന്നു. അതുകൊണ്ട് പഠിച്ച് ഡോക്ടറായി. മെഡിക്കല്‍ കോളേജിലെ ജോലിക്കും അമൃതയിലെ റിസര്‍ച്ചിനും ശേഷമാണ് ഞങ്ങളുടെ നാട്ടില്‍ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് പപ്പ ഡോക്ടറായപ്പോള്‍, ഞാന്‍ ഡോക്ടറാകാന്‍ ആഗ്രഹിച്ച് സിനിമയിലെത്തി.

Also Read: Bethlehem Kudumba Unit: നിവിൻ പോളി, ഒപ്പം മമിത ബൈജുവും; ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ

കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഞാന്‍ പപ്പയുടെ ക്ലിനിക്കില്‍ പോയിരിക്കും. അവിടെ വരുന്നവരെല്ലാം എന്നെ കുട്ടി ഡോക്ടര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് ഞാനും ഡോക്ടറാകുമെന്നാണ് വിശ്വസിച്ചിരുന്നത്. പക്ഷെ വിധിച്ചത് അതല്ല, എന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ടതിന്റെ ഫലമാണ് എല്ലാം. ഈ ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,” മമിത പറയുന്നു.