Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ

Akhil Sathyan About Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു എന്ന് അഖിൽ സത്യൻ. സർവ്വം മായ എന്ന തൻ്റെ സിനിമയുമായി ബന്ധപ്പെട്ടാണ് പരാമർശം.

Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ

അജു വർഗീസ്

Published: 

14 Dec 2025 | 01:48 PM

അജു വർഗീസിനെ പുകഴ്ത്തി സംവിധായകനായ അഖിൽ സത്യൻ. താൻ സംവിധാനം ചെയ്യുന്ന സർവ്വം മായ എന്ന സിനിമയിൽ അജുവിൻ്റെ അഭിനയം വളരെ ഗംഭീരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത അജു വർഗീസ് നികത്തുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു ഇടവേളയ്ക്ക് ശേഷം നിവിൻ പോളി – അജു വർഗീസ് കോമ്പോ തിരികെവന്നത് തനിക്കേറെ സന്തോഷം നൽകിയെന്ന് അഖിൽ സത്യൻ പറഞ്ഞു. നിവിൻ തന്നെയാണ് അജുവിനെ നിർദ്ദേശിച്ചത്. വളരെ ആസ്വദിച്ചാണ് ഇവർ ഒന്നിച്ചുള്ള സീനുകൾ ഷൂട്ട് ചെയ്തത്. വളരെ ഗംഭീരമായി ഒരാൾ അഭിനയിക്കുമ്പോൾ ഈഗോ ഇല്ലാതെ അവർക്ക് വേണ്ട ഇടം നൽകി ആ സീൻ പൊലിപ്പിക്കാൻ നിവിനുള്ള മിടുക്ക് കണ്ടത് അജുവുമൊത്തുള്ള സീനുകളിലാണ്. അജുവിൻ്റെ തഴക്കം കാണുമ്പോൾ ഇന്നസെൻ്റ് അങ്കിളും നെടുമുടി വേണു അങ്കിളും മലയാള സിനിമയിൽ ഒഴിച്ചിട്ട ശൂന്യത നികത്തപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read: Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ

നിവിനും അജുവും തമ്മിലുള്ള ഓൺ സ്ക്രീൻ കെമസ്ട്രി പ്രധാന ഇന്ധമായി ഉപയോഗിച്ചാണ് സർവ്വം മായയുടെ കഥാതന്തു വികസിക്കുന്നത്. ക്രഷ് മെറ്റീരിയൽ, നെക്സ്റ്റ് ഡോർ ബോയ് തുടങ്ങിയ ടാഗുകൾക്കപ്പുറം നിവിൻ തനിക്ക് അഭിനയത്തിൻ്റെ അനായാസതയാണ്. 15 വർഷം നീണ്ട പരിചയസമ്പത്ത് ഓരോ ഷോട്ടിലും വ്യക്തമാണെന്നും അഖിൽ സത്യൻ കൂട്ടിച്ചേർത്തു.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സിനിമയാണ് സർവ്വം മായ. നിവിൻ പോളി, അജു വർഗീസ് എന്നിവരെക്കൂടാതെ ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, രഘുനാഥ് പാലേരി തുടങ്ങിയവരും അഭിനയിക്കുന്നു.

ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
വിഷാദരോഗത്തിൻ്റെ ഒഴിവാക്കരുതാത്ത ലക്ഷണങ്ങൾ
തൈര് ഒരിക്കലും കേടാകില്ലേ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ