Pushpa-2: കത്തികയറി സോഷ്യൽ മീഡിയ; പുഷ്പ 2-ന്റെ പുതിയ പോസ്റ്റർ, ട്രെയ്‌ലർ നവംബർ 17ന്

Pushpa-2 The Rule Trailer: തിയേറ്ററുകൾതോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് തരം​ഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പുഷ്പ 2. പുഷ്പരാജിനെ കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ്‌സാണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പ് തന്നെ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Pushpa-2: കത്തികയറി സോഷ്യൽ മീഡിയ; പുഷ്പ 2-ന്റെ പുതിയ പോസ്റ്റർ, ട്രെയ്‌ലർ നവംബർ 17ന്

Image Credits: Facebook

Published: 

11 Nov 2024 21:27 PM

ആരാധാകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2 ദ റൂൾ (Pushpa-2 The Rule). ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തീയേറ്ററിൽ റിലീസാവാനിരിക്കെ ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വലതുതോളിൽ തോക്കുവെച്ച് നടന്നുവരുന്ന പുഷ്പയുടെ ചിത്രത്തോടെയുള്ള പോസ്റ്റർ അല്ലു അർജൻ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നവംബർ 17-ന് വൈകുന്നേരം 6.03-ന് ആണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.

തിയേറ്ററുകൾതോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് തരം​ഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പുഷ്പ 2. പുഷ്പരാജിനെ കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ്‌സാണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പ് തന്നെ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

‘പുഷ്പ ദ റൂൾ’ ഡിസംബർ അഞ്ചു മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്റർടെയ്ൻമെന്റ്‌സ് അടുത്തിടെ അറിയിച്ചിരുന്നു. ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാൻസ് ഷോകൾക്കുള്ള ടിക്കറ്റുകൾ അതിവേ​ഗമാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്.

സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

കഥ-തിരക്കഥ-സംവിധാനം- സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ- നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സി.ഇ.ഒ- ചെറി, സംഗീതം- ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ- മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ- എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്- ചന്ദ്ര ബോസ്, ബാനറുകൾ- മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്- ശരത്ചന്ദ്ര നായിഡു, പി.ആർ.ഒ- ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ്- ഫസ്റ്റ് ഷോ.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും